തിരുവനന്തപുരം :കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിന്‍റെ നിക്ഷേപങ്ങളുടെ വിശദാംശങ്ങള്‍ തേടി ജയ്ഹിന്ദ് ചാനലിന് സിബിഐ നോട്ടിസ്. കോണ്‍ഗ്രസ് നേതാവായ ശിവകുമാറിന്‍റെ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ടതാണ് കേസ്. കോണ്‍ഗ്രസ് ഉടമസ്ഥതയിലുള്ള ചാനലില്‍ ഡികെ ശിവകുമാറിന്‍റെ നിക്ഷേപം സംബന്ധിച്ച വിവരങ്ങള്‍ നല്‍കാനാണ് നിര്‍ദേശം (CBI Notice To Jaihind).
ഡികെ ശിവകുമാറിന്‍റെ നിക്ഷേപം : ജയ്‌ഹിന്ദ് ചാനലിന് സിബിഐ നോട്ടിസ്
CBI Notice To Jaihind TV : ഡികെ ശിവകുമാറിന്‍റെ നിക്ഷേപത്തെക്കുറിച്ച് വിശദാംശങ്ങള്‍ തേടി ജയ്ഹിന്ദ് ചാനലിന് സിബിഐ നോട്ടിസ്.
DK Shivakumar's Disaproportionate Asset Case; CBI Investigation In Jaihind TV
Published : Jan 1, 2024, 9:51 AM IST
ഡികെ ശിവകുമാര്‍ ഭാര്യ ഉഷ എന്നിവരുടെ നിക്ഷേപങ്ങളുടെ വിശദാംശങ്ങള്‍, ലാഭ വിഹിതം, ഓഹരി ഇടപാടുകള്‍ എന്നീ വിവരങ്ങളാണ് സിബിഐ ആവശ്യപ്പെട്ടിട്ടുള്ളത് (CBI Investigation In Jaihind TV). ജനുവരി 11 ന് ബെംഗളൂരു സിബിഐ ഓഫിസില്‍ ഹാജരാകാനാണ് നോട്ടിസില്‍ നിര്‍ദേശം. ഇന്നലെയാണ് (ഡിസംബര്‍ 31) ജയ്ഹിന്ദ് മാനേജിങ് ഡയറക്‌ടര്‍ ബിഎസ് ഷിജുവിന് നോട്ടിസ് നല്‍കിയിട്ടുള്ളത് (Disproportionate Asset Case).