കേരളം

kerala

ETV Bharat / state

കൊവിഡ് മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി വർക്കല എസ്എൻ കോളജിൽ ഡി.ജെ പാർട്ടി

പരിപാടി നടത്തുന്നതിനെ ആദ്യം എതിർത്ത കോളജ് അധികൃതർ വീഡിയോയും ഫോട്ടോയും എടുക്കുന്നത് വിലക്കിയാണ് അനുമതി നൽകിയത്.

DJ party at SN College  violating Covid norms  വർക്കല എസ്എൻ കോളേജിൽ ഡി.ജെ പാർട്ടി  കൊവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി
വർക്കല എസ്എൻ

By

Published : Apr 15, 2021, 9:30 PM IST

തിരുവനന്തപുരം: കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി വർക്കല ശിവഗിരി ശ്രീനാരായണ കോളജിൽ ഡി.ജെ പാർട്ടി. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സർക്കാർ നിയന്ത്രണങ്ങള്‍ കർശനമാക്കുന്നതിനിടെയാണ് കോളജ് അധികൃതരുടെ സമ്മതത്തോടെ പരിപാടി നടത്തിയത്. ആദ്യം എതിർത്ത കോളജ് അധികൃതർ വീഡിയോയും ഫോട്ടോയും എടുക്കുന്നത് വിലക്കി പരിപാടി നടത്താൻ അനുമതി നൽകുകയായിരുന്നു. വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി പാർട്ടി നടത്തുന്നത് ഒഴിവാക്കാൻ നിർദേശിച്ചു. എന്നാല്‍ ആൾക്കൂട്ടത്തെ നിയന്ത്രിക്കാതെ അധികൃതർ പരിപാടി തുടര്‍ന്നു.

പല വീടുകളിൽ നിന്ന് പല സാഹചര്യത്തിൽ വരുന്ന വിദ്യാർഥികൾ യാതൊരുവിധ സാമൂഹിക അകലവും പാലിക്കാതെയാണ് ഒത്തുകൂടിയത്. മണിക്കൂറോളം പരിപാടി നീണ്ടു നിന്നു. നൂറുകണക്കിന് വിദ്യാർഥികളുടെ ഒത്തുകൂടൽ വർക്കലയിൽ കൊവിഡ് വ്യാപനത്തിന്‍റെ തീവ്രത കൂട്ടുമെന്ന് നാട്ടുകാര്‍ ആരോപിച്ചു. നിയന്ത്രണങ്ങൾ ലംഘിച്ചിട്ടും നടപടിയെടുക്കാത്ത പൊലീസിനെതിരെയും പ്രദേശവാസികള്‍ രംഗത്തെത്തി. സാധാരണക്കാരെ കണ്ണുരുട്ടി പേടിപ്പിക്കുന്ന പൊലീസ് ഇവര്‍ക്കുമുന്നില്‍ കയ്യുംകെട്ടി നില്‍ക്കുകയാണെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടി.

ABOUT THE AUTHOR

...view details