തിരുവനന്തപുരം: സ്‌ത്രീകൾക്കെതിരെ അശ്ലീല വീഡിയോ യുട്യൂബില്‍ പ്രചരിപ്പിച്ചെന്നാരോപിച്ച് യൂട്യൂബർ വിജയ് പി. നായരെ മര്‍ദിച്ച കേസിൽ രണ്ടാം പ്രതി ദിയ സന എന്ന സജ്‌നക്ക് വിചാരണ കോടതി ജാമ്യം അനുവദിച്ചു. കേസില്‍ ഡബ്ബിങ് കലാകാരി ഭാഗ്യലക്ഷ്‌മി അടക്കമുള്ള പ്രതികൾ അടുത്ത തവണ ഹാജരാകാനും കോടതി നിർദേശിച്ചിട്ടുണ്ട്. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
യൂട്യൂബർ വിജയ് പി. നായരെ മര്‍ദിച്ച കേസ്: ദിയ സനയ്ക്ക് ജാമ്യം - ബിഗ് ബോസ് താരം ദിയ സന
വിജയ് പി. നായരെ മര്‍ദിച്ച കേസില്‍ ഭാഗ്യലക്ഷ്‌മി, ദിയ സന, ശ്രീലക്ഷ്‌മി അറക്കല്‍ എന്നിവക്കെതിരെയാണ് കേസ്.
യൂട്യൂബർ വിജയ് പി. നായരെ മര്‍ദിച്ച കേസ് : ദിയ സനയ്ക്ക് ജാമ്യം
വിജയ് പി. നായരെ മര്‍ദിച്ച കേസില്‍ ഭാഗ്യലക്ഷ്‌മി, ദിയ സന, ശ്രീലക്ഷ്‌മി അറക്കല്‍ എന്നിവര്‍ക്കെതിരെയാണ് ജാമ്യമില്ല വകുപ്പ് പ്രകാരം തമ്പാനൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തത്. 2020 സെപ്റ്റംബർ 26 നായിരുന്നു കേസിനാസ്‌പദമായ സംഭവം.
Also Read സ്ത്രീകൾക്ക് നേരെ അധിക്ഷേപം: വീട് കയറി മർദ്ദിച്ച് പ്രതികാരവുമായി ഭാഗ്യലക്ഷ്‌മിയും സംഘവും