കേരളം

kerala

ETV Bharat / state

കൊവിഡ് രോഗ വ്യാപനം വര്‍ധിച്ച ജില്ലകള്‍ പൂര്‍ണമായും അടച്ചിടേണ്ടി വരുമെന്ന് മുഖ്യമന്ത്രി - ലോക്ക്‌ഡൗണ്‍

മെയ്‌ നാലാം തീയതി മുതല്‍ സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ഇതോടൊപ്പം നിലവിലെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമെന്നും മൂഖ്യമന്ത്രി പറഞ്ഞു.

districts lock down  pinarayi vijayan  കൊവിഡ് രോഗ വ്യാപനം  ലോക്ക്‌ഡൗണ്‍  മുഖ്യമന്ത്രി പിണറായി വിജയന്‍
കൊവിഡ് രോഗ വ്യാപനം വര്‍ധിച്ച ജില്ലകള്‍ പൂര്‍ണമായും അടച്ചിടേണ്ടി വരുമെന്ന് മുഖ്യമന്ത്രി

By

Published : Apr 30, 2021, 6:40 PM IST

Updated : Apr 30, 2021, 7:05 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് രോഗവ്യാപനം രൂക്ഷമായ ജില്ലകളില്‍ ലോക്‌ഡൗണിനെപ്പറ്റി ആലോചിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മെയ്‌ നാലാം തീയതി മുതല്‍ സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ഇതോടൊപ്പം നിലവിലെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമെന്നും മൂഖ്യമന്ത്രി പറഞ്ഞു. അവശ്യ സര്‍വ്വീസുകള്‍ക്ക് മാത്രമേ അനുമതി നല്‍കു. ആരാധനാലയങ്ങളില്‍ 50 പേര്‍ എന്നത് കര്‍ശനമായി പാലിക്കണം. സ്ഥല സൗകര്യമനുസരിച്ചു മാത്രമേ അളുകളെ പ്രവേശിപ്പിക്കാവു.

കൊവിഡ് രോഗ വ്യാപനം വര്‍ധിച്ച ജില്ലകള്‍ പൂര്‍ണമായും അടച്ചിടേണ്ടി വരുമെന്ന് മുഖ്യമന്ത്രി

Read More:സംസ്ഥാനത്ത് ഇതുവരെ 7229228 പേര്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു

ഹോട്ടലുകളില്‍ പാഴസല്‍ സര്‍വ്വീസ് മാത്രമേ അനുവദിക്കുകയുള്ളൂ. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ഓഫിസുകളില്‍ അവശ്യ സേവനങ്ങള്‍ മാത്രമാക്കും. ഓഫിസുകള്‍ക്കുള്ളിലും മാസ്‌ക് ധരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കടുത്ത നിയന്ത്രണങ്ങള്‍ ആവശ്യമാണെന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. വോട്ടെണ്ണല്‍ ദിവസം കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും. ഒരു തരത്തിലുള്ള ആഹ്ലാദ പ്രകടനവും അനുദിക്കുകയില്ല. കൂടിചേരലുകള്‍ക്ക് വലിയ വില നല്‍കേണ്ട കാലമാണെന്ന് എല്ലാവരും ഓര്‍മിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Last Updated : Apr 30, 2021, 7:05 PM IST

ABOUT THE AUTHOR

...view details