തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും മികച്ച ജില്ലാ പഞ്ചായത്താക്കി തിരുവനന്തപുരത്തെ മാറ്റുകയാണ് ലക്ഷ്യമെന്ന് പുതിയതായി ചുമതലയേറ്റ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഡി. സുരേഷ് കുമാർ.
പുതിയ വികസന കാഴ്‌ചപ്പാടുകളുമായി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് - thiruvananthapuram district panchayat president
ജില്ലയിൽ സ്‌ത്രീകൾ കൂടുതൽ എത്തുന്ന സ്ഥലങ്ങളിൽ ഷീ ടോയ്‌ലറ്റുകൾ വ്യാപകമാക്കാനും ആലോചിക്കുന്നുണ്ടെന്നും ഡി. സുരേഷ് കുമാർ അറിയിച്ചു.
കൃഷിക്ക് പ്രോത്സാഹനം നൽകുമെന്നും തരിശുഭൂമി പൂർണമായും കൃഷിക്ക് ഉപയോഗിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം വെള്ളായണിയുടെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിന് ടൂറിസം വകുപ്പിൻ്റെ കൂടി സഹകരണം തേടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കൂടാതെ ഒരു പഞ്ചായത്തിൽ കുറഞ്ഞത് 10 ഷീ ടാക്‌സികൾ കൊണ്ടു വരാനും ജില്ലയിൽ സ്‌ത്രീകൾ കൂടുതൽ എത്തുന്ന സ്ഥലങ്ങളിൽ ഷീ ടോയ്‌ലറ്റുകൾ വ്യാപകമാക്കാനും ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പത്രപ്രവർത്തക യൂണിയൻ സംഘടിപ്പിച്ച മീറ്റ് ദ പ്രസിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.