തിരുവനന്തപുരം:ജില്ലാ ജനറല്‍ ആശുപത്രികളെ സ്വകാര്യവല്‍ക്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം അംഗീകരിക്കില്ലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ . നിയമസഭയില്‍ വി.എസ് ശിവകുമാറിന്‍റെ സബ്‌മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. നീതി ആയോഗിന്‍റെ നിര്‍ദ്ദേശം അംഗീകരിക്കില്ലെന്ന് കേരളം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്.
ജില്ലാ ആശുപത്രികളെ സ്വകാര്യവല്‍ക്കരിക്കില്ല: മന്ത്രി ശൈലജ - നിയമസഭ വാർത്ത
ജില്ലാ ജനറല്‍ ആശുപത്രികളെ സ്വകാര്യവല്‍ക്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം അംഗീകരിക്കില്ലെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ
ശൈലജ
നല്ല രീതിയിലാണ് സംസ്ഥാനത്തെ ജില്ലാ ആശുപത്രികള്‍ സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്നത്. ജില്ലാ ആശുപത്രികളെ മെഡിക്കല്‍ കോളജാക്കി മാറ്റുകയെന്നത് സര്‍ക്കാർ നയമല്ല. നിലവിലുള്ള മെഡിക്കല്‍ കോളജുകളെ കൂടുതല്‍ മികച്ചതാക്കുകയും ജില്ലാ ആശുപത്രികളെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി സൗകര്യങ്ങളോടെ ഉയര്‍ത്തുകയുമാണ് സര്‍ക്കാര്‍ ലക്ഷ്യം. വയനാട് മെഡിക്കല്‍ കോളജിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി കെകെ ശൈലജ നിയമസഭയില്‍ പറഞ്ഞു.