തിരുവനന്തപുരം: തീരപ്രദേശത്ത് രൂക്ഷമായി കൊണ്ടിരിക്കുന്ന കടലാക്രണമത്തെ വിലയിരുത്താനും പരിഹാര നടപടി സ്വീകരിക്കാനും ജില്ലാ കലക്ടർ നവ ജ്യോത് ഖോസ പൊഴിയൂർ സന്ദർശിച്ചു. പൊഴിയൂർ തെക്കേ കൊല്ലെംക്കോട്, പരുത്തിയൂർ പ്രദേശങ്ങളാണ് കലക്ടർ സന്ദർശിച്ചത്. നെയ്യാറ്റിൻകര തഹസീൽദാർ എം ആൻസർ, ഡെപ്യൂട്ടി തഹസീൽദാർ നന്ദഗോപൻ, കുളത്തൂർ പഞ്ചായത്ത് പ്രസിഡന്‍റ് ജി സുധാർജുനൻ തുടങ്ങിയവർ കലക്ടറെ അനുഗമിച്ചു.
രൂക്ഷമായ കടലാക്രമണം; ജില്ലാ കലക്ടർ നവ ജ്യോത് ഖോസ പൊഴിയൂർ സന്ദർശിച്ചു - Pozhiyoor
പൊഴിയൂർ തെക്കേ കൊല്ലെംക്കോട്, പരുത്തിയൂർ എന്നീ പ്രദേശങ്ങളിലാണ് കലക്ടർ സന്ദർശനം നടത്തിയത്
രൂക്ഷമായ കടലാക്രമണം; ജില്ലാ കലക്ടർ നവ ജ്യോത് ഖോസ പൊഴിയൂർ സന്ദർശിച്ചു
READ MORE:പൊഴിയൂരിലും പൂന്തുറയിലും ശക്തമായ കടലാക്രമണം; ആളുകളെ മാറ്റിപ്പാർപ്പിക്കുന്നു
ന്യൂനമർദം ശക്തമായതിനെത്തുടർന്ന് പൊഴിയൂരിലും പൂന്തുറയിലും കടലാക്രമണം രൂക്ഷമായിരുന്നു. നിരവധി വീടുകൾക്കും നാശനഷ്‌ടമുണ്ടായി. തിരയടിച്ച് തെക്കേ കൊല്ലംകോടിലെ അതിർത്തി റോഡ് തകർന്നിരുന്നു. പൊഴിയൂരിലും പൂന്തുറയിലുമായി ഇരുന്നൂറിലധികം കുടുംബങ്ങളെയാണ് ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചത്.