കേരളം

kerala

ETV Bharat / state

എഞ്ചിനീയറിങ് കോളജുകളിലെ അയോഗ്യരായ അധ്യാപകരെ തരംതാഴ്ത്തി സര്‍ക്കാര്‍ ഉത്തരവ്‌ - എഞ്ചിനീയറിംഗ് കോളജുകളിലെ അധ്യാപകരുടെ യോഗ്യത

ഇടത് അധ്യാപക സംഘടനകളുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയായിരുന്നു എ.ഐ.സി.ടി വ്യവസ്ഥകളില്‍ സര്‍ക്കാര്‍ നേരത്തെ ഇളവുകള്‍ അനുവദിച്ചിരുന്നത്. എന്നാല്‍ എ.ഐ.സി.ടി യോഗ്യതയുള്ള ഒരു വിഭാഗം അധ്യാപകര്‍ സുപ്രീംകോടതിയില്‍ നിന്ന് ഉത്തരവ് നേടിയതോടെ സര്‍ക്കാരിന് തീരുമാനം പുനപരിശോധിക്കേണ്ടതായി വന്നു.

disqualify ineligible engineering college teachers  government order on disqualify ineligible teachers  disqualifying ineligible engineering college teachers  government order on government enginering college teachers qualification  എഞ്ചിനീയറിംഗ് കോളജുകളിലെ അയോഗ്യരെ തരംതാഴ്ത്തി  അയോഗ്യരെ തരംതാഴ്ത്തി സര്‍ക്കാര്‍ ഉത്തരവ്‌  എഞ്ചിനീയറിംഗ് കോളജുകളിലെ അധ്യാപകരുടെ യോഗ്യത  എ.ഐ.സി.റ്റി യോഗ്യതയുള്ള അധ്യാപകര്‍
എഞ്ചിനീയറിംഗ് കോളജുകളിലെ അയോഗ്യരായ അധ്യാപകരെ തരംതാഴ്ത്തി സര്‍ക്കാര്‍ ഉത്തരവ്‌

By

Published : Nov 14, 2021, 4:23 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളജില്‍ വിവിധ തസ്‌തികകളില്‍ നിയമിച്ചിട്ടുള്ള അയോഗ്യരായ അധ്യാപകരെ 2010 ലെ എ.ഐ.സി.ടി വ്യവസ്ഥ പ്രകാരം തരംതാഴ്ത്തികൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. പകരം പ്രിന്‍സിപ്പല്‍, പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍മാര്‍ക്ക് മുന്‍കാല പ്രാബല്യത്തില്‍ ഉദ്യോഗകയറ്റം നല്‍കി. സാങ്കേതിക സര്‍വകലാശാല വിസി, സാങ്കേതിക വിദ്യാഭ്യാസ ഡയറക്‌ടര്‍, പി.എസ്.സിയിലെ നിലവിലെ ഒരു അംഗമുള്‍പ്പടെ 18 സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളജ് പ്രിന്‍സിപ്പല്‍മാരെയാണ് മുന്‍കാല പ്രാബല്യത്തില്‍ തരം താഴ്ത്തിയത്.

ALSO READ:ഭക്ഷ്യ വിഷബാധയേറ്റ് മരിച്ച കുട്ടിയുടെ അമ്മയും ആശുപത്രിയില്‍

43 പേര്‍ക്ക് പ്രിന്‍സിപ്പല്‍ തസ്‌തികയില്‍ ഉദ്യോഗക്കയറ്റവും നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തെ വിവിധ എഞ്ചിനീയറിങ് കോളജുകളിലെ 961 അധ്യാപകര്‍ അയോഗ്യരാണെന്ന സി.എ.ജിയുടെ റിപ്പോര്‍ട്ടിന്‍റെയും സുപ്രീംകോടതി വിധിയുടെയും അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഉത്തരവ്. ഉന്നത വിദ്യാഭ്യാസ അഡിഷണല്‍ ചീഫ് സെക്രട്ടറി ചെയര്‍മാനായി രൂപീകരിച്ച സെലക്ഷന്‍ കമ്മിറ്റിയാണ് വിവിധ തസ്‌തികകളിലേയ്ക്ക് യോഗ്യരായവരെ കണ്ടെത്തി റിപ്പോര്‍ട്ട് തയാറാക്കിയത്.

എന്നാല്‍ സാങ്കേതിക സര്‍വകലാശാല സ്വാശ്രയ കോളജുകളിലെ അധ്യാപകരുടെ യോഗ്യതകളും നിയമനങ്ങളും പരിശോധിക്കാന്‍ ചുമതലപെടുത്തിയെങ്കിലും ഒരു നടപടികളും കൈകൊണ്ടിട്ടില്ല. ഇടത് അധ്യാപക സംഘടനകളുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയായിരുന്നു എ.ഐ.സി.ടി വ്യവസ്ഥകളില്‍ സര്‍ക്കാര്‍ നേരത്തെ ഇളവുകള്‍ അനുവദിച്ചിരുന്നത്.

എന്നാല്‍ എ.ഐ.സി.ടി യോഗ്യതയുള്ള ഒരു വിഭാഗം അധ്യാപകര്‍ സുപ്രീംകോടതിയില്‍ നിന്ന് ഉത്തരവ് നേടിയതോടെ സര്‍ക്കാരിന് തീരുമാനം പുനപരിശോധിക്കേണ്ടതായി വന്നു.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details