കേരളം

kerala

ETV Bharat / state

എസ്എസ്എൽസി-പ്ലസ് ടു പരീക്ഷകൾ രണ്ട് ഘട്ടമായി നടത്താൻ ആലോചന - രവീന്ദ്രനാഥ്

പരീക്ഷകളുടെ നടത്തിപ്പ് സംബസിച്ച് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് മുഖ്യമന്ത്രിയുമായി നാളെ ചർച്ച നടത്തും.

sslc plus two examinations  എസ്എസ്എൽസി-പ്ലസ് ടു  രവീന്ദ്രനാഥ്  lock down exam
sslc

By

Published : May 5, 2020, 10:36 AM IST

തിരുവനന്തപുരം: ലോക്ക് ഡൗണിന് ശേഷം എസ്എസ്എൽസി ഹയർ സെക്കൻഡറി പരീക്ഷകൾ രണ്ടു ഘട്ടമായി നടത്തുന്ന കാര്യം ആലോചനയിൽ. രണ്ടു പരീക്ഷകളും ഒരാഴ്‌ചത്തെ ഇടവേളയിൽ നടത്താനാണ് വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നത്. നേരത്തെ ഇരു പരീക്ഷകളും ഒരുമിച്ചാണ് നടത്തിയിരുന്നത്.

പരീക്ഷകളുടെ നടത്തിപ്പ് സംബസിച്ച് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് മുഖ്യമന്ത്രിയുമായി നാളെ ചർച്ച നടത്തും. എസ്എസ്എൽസി പരീക്ഷ ഉച്ചക്ക് ശേഷവും ഹയർ സെക്കൻഡറി പരീക്ഷ രാവിലെയും നടത്തും. അടുപ്പിച്ചുള്ള ദിവസങ്ങളിലായിരിക്കും പരീക്ഷകൾ. അതേ സമയം പ്ലസ് വൺ പരീക്ഷകൾ മാറ്റി വെക്കും.

ABOUT THE AUTHOR

...view details