തിരുവനന്തപുരം :വനിതകളെ ക്ഷേത്രങ്ങളിൽ ശാന്തിക്കാരായി നിയമിച്ച തമിഴ്‌നാട് സർക്കാരിന്‍റെ നടപടി കേരളത്തിൽ നടപ്പാക്കാൻ വിശദമായ ചർച്ച വേണമെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്‌ണൻ. മറ്റ് സംസ്ഥാനങ്ങൾ നടപ്പാക്കുന്നത് കേരളത്തിൽ അതേപടി പകർത്താൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
Also Read:ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്ക് തിരിച്ചടി ; മാംസാഹാരം ഒഴിവാക്കണമെന്നതടക്കമുള്ള ഉത്തരവുകൾക്ക് സ്റ്റേ
കേരള സമൂഹം അത്തരം കാര്യങ്ങളെ സ്വീകരിക്കുമോ എന്നറിയില്ല. ശബരിമല വനിതാപ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധി വന്നപ്പോള്‍ ഉണ്ടായ പ്രശ്‌നങ്ങൾ നാം കണ്ടതാണ്. സമാനമായ വിധി മഹാരാഷ്ട്രയിൽ ഉണ്ടായപ്പോൾ ഇത്തരത്തില്‍ ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ല.
ദേവസ്വം മന്ത്രി കെ. രാധാകൃഷ്‌ണൻ മീറ്റ് ദി പ്രസിൽ Also Read:പുനസംഘടന മുന്നേ കേന്ദ്രമന്ത്രിസഭ യോഗം ബുധനാഴ്ച
വനിത പൂജാരിമാരെ നിയമിച്ചെന്ന കാര്യത്തിൽ വിശദാംശങ്ങൾ അറിയില്ലെന്നും ചർച്ച ആവശ്യമായ വിഷയമാണിതെന്നും മന്ത്രി മീറ്റ് ദി പ്രസിൽ പറഞ്ഞു.