തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നിൽ സമരത്തിലുള്ള ഉദ്യോഗാർഥികളുമായി മന്ത്രി എ കെ ബാലൻ ഞായറാഴ്‌ച ചർച്ച നടത്തുന്നത് സംബന്ധിച്ച് സർക്കാർ തെരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചിട്ടില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ സർക്കാരിന് പുതിയ ഉത്തരവിറക്കാനോ നയപരമായ തീരുമാനങ്ങൾ എടുക്കാനോ സാധിക്കില്ല.
ഉദ്യോഗാർഥികളുമായുള്ള ചർച്ച സര്‍ക്കാര്‍ അറിയിച്ചിട്ടില്ലെന്ന് ടീക്കാറാം മീണ - psc rank holders meeting
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ സർക്കാരിന് പുതിയ ഉത്തരവിറക്കാനോ നയപരമായ തീരുമാനങ്ങൾ എടുക്കാനോ സാധിക്കില്ലെന്ന് ടീക്കാറാം മീണ
ഉദ്യോഗാർഥികളുമായുള്ള ചർച്ച; സർക്കാർ തെരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചിട്ടില്ലെന്ന് ടീക്കാറാം മീണ
അതേസമയം കോടതിയുത്തരവുണ്ടെങ്കിൽ വിഷയം ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറിയും ഫിനാൻസ് സെക്രട്ടറിയും ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിയും ഉൾപ്പെടുന്ന മൂന്നംഗ സമിതി തെരഞ്ഞെടുപ്പ് കമ്മിഷന് ശുപാർശ നൽകണം. ശുപാർശ കമ്മിഷൻ പരിശോധിക്കും. അടിയന്തര സാഹചര്യം സംബന്ധിച്ച് വിശദീകരണവും തേടും. ഇതിനു ശേഷമേ സർക്കാരിന് തീരുമാനമെടുക്കാൻ അനുവദിക്കൂ എന്ന് ടീക്കാറാം മീണ വ്യക്തമാക്കി.
Last Updated : Feb 27, 2021, 7:06 PM IST