തിരുവനന്തപുരം: എല്ലാ ദിവസവും കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന വ്യാപാരികളുടെ ആവശ്യം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിളിച്ച വ്യാപാരി വ്യവസായി പ്രതിനിധികളുടെ യോഗം വെള്ളിയാഴ്‌ച (ജൂലൈ 16). ബക്രീദ് വരെ എല്ലാ ദിവസവും കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.
സർക്കാർ അനുമതി നൽകിയില്ലെങ്കിൽ സ്വമേധയാ എല്ലാ ദിവസവും കടകള്‍ തുറക്കുമെന്ന വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ മുന്നറിയിപ്പും തുടര്‍ന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ നടത്തിയ ഭീഷണി കലര്‍ന്ന പ്രസ്‌താവനയ്ക്കും പിന്നാലെയാണ് സര്‍ക്കാര്‍-വ്യാപാരി അനുനയ നീക്കം.
മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് മുന്നോടിയായും അതിന് ശേഷവും വ്യാപാരി വ്യവസായി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേര്‍ന്ന് മറ്റ് കാര്യങ്ങള്‍ തീരുമാനിക്കും. വ്യാഴാഴ്‌ച നടന്ന മന്ത്രിസഭാ യോഗത്തില്‍ ഇളവുകള്‍ സംബന്ധിച്ച തീരുമാങ്ങളുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും യോഗം ഇക്കാര്യം പരിഗണനയ്‌ക്കെടുത്തിരുന്നില്ല.