കേരളം

kerala

ETV Bharat / state

നവരാത്രി വിഗ്രഹ ഘോഷയാത്ര; ദേവസ്വം മന്ത്രിയുമായി ചർച്ച - discussion about navarathri celebration

നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരങ്ങൾ ചർച്ച കൂടാതെ ഏകപക്ഷീയമായി നടത്താൻ സർക്കാർ ശ്രമിക്കുന്നുവെന്ന ആരോപണത്തെ തുടർന്നാണ് ചർച്ച.

നവരാത്രി വിഗ്രഹഘോഷയാത്ര  നവരാത്രി വിഗ്രഹഘോഷയാത്ര തർക്കം  navarathri celebration thiruvanathapuram  discussion about navarathri celebration  നവരാത്രി വിഗ്രഹഘോഷയാത്ര ചർച്ച
നവരാത്രി

By

Published : Oct 12, 2020, 3:51 PM IST

തിരുവനന്തപുരം: നവരാത്രി വിഗ്രഹഘോഷയാത്രയുമായി ബന്ധപ്പെട്ട തർക്കത്തിൽ പ്രശ്‌ന പരിഹാരത്തിന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ്റെ നേതൃത്വത്തിൽ ചർച്ച. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് എങ്ങനെ ഘോഷയാത നടത്താമെന്ന കാര്യം യോഗത്തിൽ പരിശോധിക്കും. ദേവസ്വം ബോർഡ് അധികൃതരും ഘോഷയത്രയുമായി ബന്ധപ്പെട്ടവരുമാണ് ചർച്ച നടത്തുന്നത്. വീഡിയോ കോൺഫറൻസിങ് വഴിയാണ് യോഗം. ഇത്തവണത്തെ നവരാത്രി ഘോഷയാത്ര വാഹനങ്ങളിൽ നടത്താനുള്ള നീക്കത്തിനെതിരെ ഹൈന്ദവ സംഘടനകൾ പ്രതിഷേധം ശക്തമാക്കിയിരുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരങ്ങൾ ചർച്ച കൂടാതെ ഏകപക്ഷീയമായി നടത്താൻ സർക്കാർ ശ്രമിക്കുന്നുവെന്നാണ് ആരോപണം. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പരമ്പരാഗതമായ രീതിയിൽ തന്നെ നവരാത്രി എഴുന്നള്ളത്ത് നടത്തണമെന്നും ഹൈന്ദവ സംഘടനകൾ ആവശ്യപ്പെട്ടിരുന്നു.

ABOUT THE AUTHOR

...view details