കോഴിക്കോട്:എൽജെഡിയിലെ (LJD) വിമത നേതാക്കൾക്കെതിരെ അച്ചടക്ക നടപടി (LJD Rebel Leaders) പ്രഖ്യാപിച്ച് എം.വി ശ്രേയാംസ് കുമാർ (MV Shreyamskumar). വി. സുരേന്ദ്രൻ പിള്ളയെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി ഷെയ്‌ഖ് പി. ഹാരിസിനെ തൽസ്ഥാനത്ത് നിന്നും നീക്കി. സെക്രട്ടറിമാരായ രാജേഷ് പ്രേം, അങ്കത്തിൽ അജയകുമാർ എന്നിവരെയും മാറ്റി.
LJD| സുരേന്ദ്രൻ പിള്ളയ്ക്ക് സസ്പെൻഷൻ; ഷെയ്‌ഖ് പി. ഹാരിസിനെ നീക്കി - Sheikh P Harris
നേതൃത്വത്തെ വെല്ലുവിളിച്ച് സമാന്തരയോഗം (LJD Rebel Leaders) ചേർന്നതിൽ വിശദീകരണം നൽകാത്തതിനെ തുടർന്നാണ് സംസ്ഥാന പ്രസിഡന്‍റ് എംവി ശ്രേയാംസ്കുമാർ (MV Shreyamskumar) നാല് വിമത നേതാക്കൾക്കെതിരെ അച്ചടക്ക നടപടിയെടുത്തത്

ALSO READ:Mofia Parvin death| കോണ്‍ഗ്രസ് കുത്തിയിരിപ്പ് സമരം 24-ാം മണിക്കൂറിലേക്ക്; സി.ഐയെ മാറ്റാതെ അധികൃതര്‍
നേതൃത്വത്തെ വെല്ലുവിളിച്ച് സമാന്തരയോഗം (Parallel meeting) ചേർന്നതിൽ വിശദീകരണം നൽകാത്തതിനെ തുടർന്നാണ് സംസ്ഥാന പ്രസിഡന്‍റ് എംവി ശ്രേയാംസ്കുമാർ നാല് പേർക്കെതിരെയും നടപടിയെടുത്തത്. ഈ മാസം 17നായിരുന്നു വിമതർ യോഗം ചേർന്ന് സംസ്ഥാന പ്രസിഡന്‍റ് ശ്രേയാംസ് കുമാറിനെതിരെ പരസ്യ നിലപാടെടുത്തത്. തുടർന്ന് ശനിയാഴ്ച ചേർന്ന നേതൃയോഗത്തിൽ വിമതരോട് വിശദീകരണം തേടി. എന്നാൽ വിശദീകരണം നൽകാൻ നേതാക്കൾ തയ്യാറായില്ല. ഇതോടെയാണ് നടപടിയിലേക്ക് എത്തിയത്.