കേരളം

kerala

ETV Bharat / state

കെഎസ്ആർടിസി: ശമ്പളത്തിൻ്റെ രണ്ടാം ഗഡു വിതരണം ഇന്ന്; കടുത്ത അതൃപ്‌തിയിൽ തൊളിലാളി സംഘടനകൾ

മാർച്ച് അഞ്ചിനാണ് കഴിഞ്ഞ മാസശമ്പളത്തിൻ്റെ ആദ്യ ഗഡുവായ 50 ശതമാനം ജീവനക്കാർക്ക് വിതരണം ചെയ്‌തത്. ധനവകുപ്പ് അനുവദിച്ച 30 കോടിയും കെഎസ്ആർടിസിയുടെ പ്രതി ദിന കളക്ഷനിൽ നിന്നും 10 കോടിയും ചേർത്താണ് രണ്ടാം ഗഡു നൽകുക. ഒരു കാരണവശാലും ഈ തീരുമാനം അംഗീകരിക്കാൻ കഴിയില്ലെന്ന് ജീവനക്കാർ

KSRTC employees  ധനവകുപ്പ്  കെഎസ്ആർടിസി  സിഐടിയു  മന്ത്രി ആൻ്റണി രാജു  KSRTC crisis  issue  salary of KSRTC
KSRTC

By

Published : Mar 16, 2023, 12:18 PM IST

തിരുവനന്തപുരം:കെഎസ്ആർടിസിയിൽ ജീവനക്കാർക്ക് ഫെബ്രുവരി മാസത്തിലെ ശമ്പളത്തിൻ്റെ രണ്ടാം ഗഡു വിതരണം ഇന്ന് നടക്കുമെന്ന് എം ഡി ബിജു പ്രഭാകർ. ധനവകുപ്പ് അനുവദിച്ച 30 കോടി ഇന്ന് ട്രഷറിയിലെത്തിയാൽ ഉടൻ തന്നെ രണ്ടാം ഗഡു വിതരണം ചെയ്യും. മാർച്ച് അഞ്ചിനാണ് കഴിഞ്ഞ മാസശമ്പളത്തിൻ്റെ ആദ്യ ഗഡുവായ 50 ശതമാനം ജീവനക്കാർക്ക് വിതരണം ചെയ്‌തത്. ധനവകുപ്പ് അനുവദിച്ച 30 കോടിയും കെഎസ്ആർടിസിയുടെ പ്രതി ദിന കലക്ഷനിൽ നിന്നും 10 കോടിയും ചേർത്താണ് രണ്ടാം ഗഡു നൽകുക.

അതേസമയം ശമ്പളം ഗഡുക്കളായി നൽകാനുള്ള മാനേജ്മെൻ്റ് തീരുമാനത്തിനെതിരെ കടുത്ത അതൃപ്‌തിയിലാണ് സിഐടിയു ഉൾപ്പെടെയുള്ള തൊഴിലാളി സംഘടനകൾ. ഒരു കാരണവശാലും ഈ തീരുമാനം അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് സംഘടനകൾ. അതേസമയം തീരുമാനത്തെ ന്യായീകരിച്ച് ഗതാഗത മന്ത്രി ആൻ്റണി രാജുവും രംഗത്തെത്തിയിരുന്നു. ശമ്പളം ഗഡുക്കളായി നൽകുന്നതിനെതിരെ ജീവനക്കാർ ആരും പരാതി നൽകിയിട്ടില്ലെന്നും തൊഴിലാളി സംഘടനകൾക്ക് മാത്രമാണ് എതിർപ്പെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം അഡീഷണൽ ട്രാൻസ്പോർട്ട് കമ്മിഷണർ പ്രമോജ് ശങ്കർ കെഎസ്ആർടിസിയുടെ ജോയിന്‍റ് മാനേജിങ് ഡയറക്‌ടറായി ചുമതലയേറ്റു. അധിക ചുമതലയായാണ് നിയമനം. വെഞ്ഞാറമൂട് യൂണിറ്റിലെ ആദ്യത്തെ ഇൻസ്പെക്‌ടർ ഇൻ ചാർജായിരുന്ന പരമേശ്വരൻ പിള്ളയുടെ മകനാണ് പ്രമോജ് ശങ്കർ. അതേസമയം പുതിയ നിയമനത്തിലൂടെ കെഎസ്ആർടിസിക്ക് അധിക സാമ്പത്തിക ബാധ്യത ഇല്ലെന്നാണ് മാനേജ്മെന്‍റ് വാദം. മൂന്ന് വർഷത്തേക്കോ, കേന്ദ്ര സർവീസ് ഡെപ്യൂട്ടേഷൻ കാലാവധി കഴിയുന്നത് വരേയോ പ്രമോജ് ശങ്കറിന് ജോയിന്‍റ് എംഡിയായി തുടരാം.

സുശീൽഖന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ പ്രൊഫഷണലുകളെ കെഎസ്ആർടിസിയിൽ കൊണ്ടുവരുന്നതിന്‍റെ അടിസ്ഥാനത്തിലാണ് പ്രമോജ് ശങ്കറിന്‍റെ നിയമനം. അഡീഷണൽ ട്രാൻസ്പോർട്ട് കമ്മിഷണർ എന്ന നിലയിൽ അദ്ദേഹത്തിന്‍റെ പ്രവർത്തനം കെഎസ്ആർടിസിക്ക് മുതൽക്കൂട്ടാകുമെന്നാണ് മാനേജ്മെന്‍റ് വിലയിരുത്തൽ. 2009 ബാച്ച് ഇന്ത്യൻ ഓർഡിനൻസ് ഫാക്‌ടറി സർവീസ് ഉദ്യോഗസ്ഥനാണ് പ്രമോജ് ശങ്കർ.

പരിശീലനം പൂർത്തിയായി സർവീസിൽ പ്രവേശിക്കുന്ന അഞ്ച് കെഎഎസ് ഓഫിസർമാരെ കെഎസ്ആർടിസി മാനേജ്മെന്‍റ് ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി നിയമിക്കണമെന്ന് സർക്കാരിൽ അപേക്ഷ നൽകിയിരുന്നു. പ്രമോജ് ശങ്കർ ശ്രീചിത്ര എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിടെക്കും, മദ്രാസ് ഐ ഐ ടിയിൽ നിന്നും എം എം ടെക്കും പാസായിട്ടുണ്ട്. ഗതാഗത വകുപ്പാണ് കെഎസ്ആർടിസിയിൽ ജോയിന്‍റ് മാനേജിങ് ഡയറക്ടർ തസ്‌തിക സൃഷ്‌ടിച്ച് ഉത്തരവിറക്കിയത്.

മീനമാസ പൂജയോടനുബന്ധിച്ച് അധിക സർവീസുകൾ: ശബരിമല മീനമാസ പൂജയോടനുബന്ധിച്ച് അധിക സർവീസുകൾ ഒരുക്കി കെഎസ്ആർടിസി. മാർച്ച് 14 മുതൽ 19 വരെ നടക്കുന്ന മീനമാസ പൂജ പ്രമാണിച്ച് ഭക്തർക്ക് യാത്രാസൗകര്യമൊരുക്കുന്നതിനുള്ള എല്ലാ നടപടികളും പൂർത്തിയാക്കിയതായി മാനേജ്മെന്‍റ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിനോടനുബന്ധിച്ച് കെഎസ്ആർടിസിയുടെ വിവിധ യൂണിറ്റുകളിൽ നിന്ന് സർവീസുകൾ ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്ന് തിരക്കനുസരിച്ച് സ്പെഷ്യൽ ബസുകളും ഏർപ്പെടുത്തിയിട്ടുണ്ട്. തീർഥാടകർക്ക് ടിക്കറ്റുകൾ ബുക്ക് ചെയ്യാനുള്ള സൗകര്യവും കെ എസ്‌ ആർ ടി സി ഒരുക്കിയിട്ടുണ്ട്.

ABOUT THE AUTHOR

...view details