കേരളം

kerala

ETV Bharat / state

ദുരന്തങ്ങൾ ഓർമിപ്പിക്കുന്നത് പ്രകൃതി സംരക്ഷണത്തിന്‍റെ ആവശ്യകതയെന്ന് ഗവര്‍ണര്‍ - കേരള ഗവര്‍ണര്‍

പ്രകൃതി ദുരന്തങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാന്‍ കൂട്ടായ പ്രവർത്തനം ആവശ്യമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ

kerala Disasters  kerala state  kerala Governor  ഗവര്‍ണര്‍  കേരള ഗവര്‍ണര്‍  ആരിഫ് മുഹമ്മദ് ഖാൻ
'സംസ്ഥാനത്തെ ദുരന്തങ്ങൾ ഓർമിപ്പിക്കുന്നത് പ്രകൃതി സംരക്ഷണത്തിന്‍റെ ആവശ്യകത': ഗവര്‍ണര്‍

By

Published : Oct 19, 2021, 3:33 PM IST

തിരുവനന്തപുരം :സംസ്ഥാനത്ത്അടിക്കടിയുണ്ടാകുന്ന ദുരന്തങ്ങൾ ഓർമിപ്പിക്കുന്നത് പ്രകൃതി സംരക്ഷണത്തിന്‍റെ ആവശ്യകതയെക്കുറിച്ചെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പ്രകൃതിദുരന്തങ്ങളിൽ ശാശ്വത പരിഹാരം കാണേണ്ട സമയമായിട്ടുണ്ട്. ഇതിനായി കൂട്ടായ പ്രവർത്തനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഹൃദയഭേദകമായ അവസ്ഥയിലൂടെയാണ് ജനങ്ങൾ കടന്നുപോകുന്നത്. പരിസ്ഥിതി സംരക്ഷണത്തോടൊപ്പം മാത്രമേ ഇക്കാര്യത്തിൽ പരിഹാരം കാണാൻ കഴിയുകയുള്ളൂ. ഡാമുകൾ തുറക്കുന്നതിൽ ജനങ്ങൾക്ക് ആശങ്ക വേണ്ട. കാലാവസ്ഥാമുന്നറിയിപ്പ് നൽകുന്നതിൽ വീഴ്‌ച വന്നുവെന്ന ആരോപണത്തോട് പ്രതികരിക്കാനില്ല.

സംസ്ഥാനത്ത് അടിയ്ക്ക‌ടിയുണ്ടാകുന്ന ദുരന്തങ്ങൾ ഓർമിപ്പിക്കുന്നത് പ്രകൃതി സംരക്ഷിക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ചെന്ന് ഗവർണർ.

ALSO READ:മഴക്കെടുതിയില്‍ മരണം 33; വിവിധ ജില്ലകളിലായി 11 ദുരന്തനിവാരണ സേനകള്‍

കൂട്ടായ പ്രവർത്തനം ആവശ്യമായ സമയമാണെന്നും ഗവർണർ വ്യക്തമാക്കി. തിരുവനന്തപുരം ജില്ലയിൽ മഴക്കെടുതിയെ തുടർന്ന് കല്ലിയൂർ എൽ.പി.എസിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയവരെ ഗവർണർ സന്ദർശിച്ചു. ഇവിടെയുള്ളവരുടെ പ്രശ്‌നങ്ങള്‍ ചോദിച്ചറിഞ്ഞ ഗവർണർ, പരിഹാരം കാണുമെന്ന ഉറപ്പും നൽകിയാണ് മടങ്ങിയത്.

ABOUT THE AUTHOR

...view details