കേരളം

kerala

ETV Bharat / state

ഭിന്നശേഷിക്കാര്‍ക്ക് ഇനി സ്ഥിരം സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുമെന്ന് സര്‍ക്കാര്‍ - കെ.കെ ഷൈലജ

സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍, ഭിന്നശേഷിക്കാര്‍ക്കായുള്ള സംസ്ഥാന കമ്മീഷണര്‍, സാമൂഹ്യ സുരക്ഷ മിഷന്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ എന്നിവരുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് സര്‍ക്കാരിന്‍റെ പുതിയ തീരുമാനം

ഭിന്നശേഷിത്വം തെളിയിക്കുന്നതിനായി സ്ഥിരം സര്‍ട്ടിഫിക്കറ്റുകൾ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം

By

Published : Oct 17, 2019, 8:29 PM IST

തിരുവനന്തപുരം: ഭിന്നശേഷിക്കാര്‍ക്ക് അവരുടെ ഭിന്നശേഷിത്വം തെളിയിക്കുന്നതിനായി സ്ഥിരം സര്‍ട്ടിഫിക്കറ്റുകൾ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. അഞ്ച് വര്‍ഷത്തിലൊരിക്കല്‍ ഭിന്നശേഷിത്വം തെളിയിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് പുതുക്കണമെവന്ന നിബന്ധനയാണ് സര്‍ക്കാര്‍ ഒഴിവാക്കിയത്. സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍, ഭിന്നശേഷിക്കാര്‍ക്കായുള്ള സംസ്ഥാന കമ്മീഷണര്‍, സാമൂഹ്യ സുരക്ഷ മിഷന്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ എന്നിവരുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.

നിലവിലെ ഭിന്നശേഷിത്വത്തിന്‍റെ തോതില്‍ മാറ്റം വരാന്‍ സാധ്യതയുള്ളവര്‍ക്ക് കാലാവധി രേഖപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകൾ നല്‍കും. ഇത്തരത്തില്‍ ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റുകൾ കാലാവധി കഴിയുന്നതനുസരിച്ച് പുതുക്കണം.

വൈകല്യത്തിന്‍റെ തോത്, കാലാവധി എന്നിവ മെഡിക്കല്‍ ബോര്‍ഡാകും തീരുമാനിക്കുക. സര്‍ക്കാരിന്‍റെ പുതിയ തീരുമാനം നിരവധി ഭിന്നശേഷിക്കാര്‍ക്ക് ആശ്വാസമാകുമെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ ശൈലജ പറഞ്ഞു.

ABOUT THE AUTHOR

...view details