കേരളം

kerala

ETV Bharat / state

ഫോട്ടോഗ്രാഫറും സംവിധായകനുമായ ശിവന്‍റെ സംസ്‌കാരം ഇന്ന് - Famous director and photographer Sivan's cremation today

പ്രസ് ക്ലബിലെ പൊതുദർശനത്തിന് ശേഷം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കും.

ശിവന്‍റെ സംസ്‌കാരം ഇന്ന്  ഫോട്ടോഗ്രാഫറും സംവിധായകനുമായ ശിവൻ  ഫോട്ടോഗ്രാഫറും സംവിധായകനുമായ ശിവന്‍റെ സംസ്‌കാരം  Famous director and photographer Sivan  Sivan  ശിവൻ  Famous director and photographer Sivan's cremation today  Famous director and photographer
ഫോട്ടോഗ്രാഫറും സംവിധായകനുമായ ശിവന്‍റെ സംസ്‌കാരം ഇന്ന്

By

Published : Jun 25, 2021, 9:34 AM IST

തിരുവനന്തപുരം: അന്തരിച്ച പ്രശസ്ത ഫോട്ടോഗ്രാഫറും ചലച്ചിത്ര സംവിധായകനുമായ ശിവൻ്റെ സംസ്കാരം ഇന്ന്(ജൂണ്‍ 25). ഭൗതികശരീരം ഉച്ചയ്ക്ക് 12.45 മുതൽ 2.30 വരെ പ്രസ് ക്ലബില്‍ പൊതുദർശനത്തിനു വയ്ക്കും. സർക്കാരിൻ്റെ ഔദ്യോഗിക ബഹുമതികളോടെ തൈക്കാട് ശാന്തികവാടത്തിൽ 3 മണിക്കാണ് സംസ്കാരം.

ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. 89 വയസായിരുന്നു. നിരവധി ദേശീയ അന്തര്‍ദേശീയ അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്.

Also Read: ഫോട്ടോഗ്രാഫറും സംവിധായകനുമായ ശിവന്‍ അന്തരിച്ചു

ഫോട്ടോ ജേർണലിസം, സിനിമ, നാടകം, ഡോക്യൂമെന്‍ററി രംഗങ്ങളിൽ സജീവമായ വ്യക്തിത്വമായിരുന്നു. ​ആ​ദ്യ​ത്തെ​ ​കേ​ര​ള​ ​മ​ന്ത്രി​ ​സ​ഭ​യു​ടെ​ ​സ​ത്യ​പ്ര​തി​ജ്ഞ​യ​ട​ക്കമുള്ള ​നി​ര​വ​ധി​ ​അ​മൂ​ല്യ​ ​മു​ഹൂ​ർ​ത്ത​ങ്ങ​ൾ​ കാമറയിലാക്കിയ​ ​പ്ര​സ് ​ഫോ​ട്ടോ​ ​ഗ്രാ​ഫ​റുമാണ്.​ ​ചെ​മ്മീ​ന്‍റെ​ ​സ്റ്റി​ൽ​ ​ഫോ​ട്ടോ​ഗ്രാ​ഫ​റെ​ന്ന​ ​നി​ല​യി​ലാ​ണ് ​ച​ല​ച്ചി​ത്ര​ ​രം​ഗ​ത്ത് ​ശി​വ​ൻ​ ​ശ്ര​ദ്ധേ​യ​നാ​യ​ത്.​ ​

Also Read: ചരിത്രം പകര്‍ത്തിയ കലാകാരന് വിട...

മലയാളത്തിലെ ആദ്യത്തെ കുട്ടികളുടെ ചലച്ചിത്രം അഭയം ഉൾപ്പെടെയുള്ള സിനിമകളും സംവിധാനം ചെയ്തു.

ABOUT THE AUTHOR

...view details