കേരളം

kerala

ETV Bharat / state

ദിണ്ടിഗല്‍ വാഹനാപകടം : മരിച്ച മലയാളികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും - തിരുവനന്തപുരം ചാല

ദിണ്ടിഗല്‍ - പഴനി പാതയിലെ പണൈപ്പട്ടി എന്ന സ്ഥലത്താണ് തിരുവനന്തപുരം സ്വദേശികളായ കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്

dindugal Car accident  dindugal accident  ദിണ്ഡിഗല്‍ വാഹനാപകടം  പണൈപ്പട്ടി  തിരുവനന്തപുരം ചാല  കുര്യാത്തി റൊട്ടിക്കടമുക്ക്
ദിണ്ടിഗല്‍ വാഹനാപകടം : മരിച്ച മലയാളികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

By

Published : Sep 10, 2022, 10:23 AM IST

Updated : Sep 10, 2022, 1:45 PM IST

തിരുവനന്തപുരം : തമിഴ്‌നാട് ദിണ്ടിഗലില്‍ വാഹനാപകടത്തിൽ മരിച്ച തിരുവനന്തപുരം ചാല സ്വദേശികളുടെ മൃതദേഹം ഇന്ന് (10-09-2022) നാട്ടിലെത്തിക്കും. രാത്രിയോടെ മൃതദേഹം എത്തിച്ച് പുത്തൻകോട്ട ശ്‌മശാനത്തിൽ സംസ്‌കരിക്കാനാണ് ബന്ധുക്കളുടെ തീരുമാനം. പഴനിയിലേക്കുപോയ സംഘം സഞ്ചരിച്ചിരുന്ന വാഹനം ദിണ്ടിഗലിന് സമീപം വെള്ളിയാഴ്‌ച (09-09-2022) രാവിലെ എട്ട് മണിയോടെയാണ് ബസുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്.

ദിണ്ടിഗല്‍ വാഹനാപകടം; തിരുവനന്തപുരം സ്വദേശികളായ മുന്ന് പേര്‍ മരിച്ചു

ദിണ്ടിഗല്‍-പഴനി റോഡിൽ പണൈപ്പട്ടി എന്ന സ്ഥലത്തായിരുന്നു അപകടം. മണക്കാട് കുര്യാത്തി റൊട്ടിക്കടമുക്ക് പണയൽ വീട്ടിൽ അശോകന്റെ ഭാര്യ ശൈലജ(48), മകൻ അഭിജിത്തിന്റെ ഒന്നര വയസ്സുള്ള മകൻ ആരവ്, അഭിജിത്തിന്റെ ഭാര്യാമാതാവ് ജയ (52) എന്നിവരാണ് മരിച്ചത്. അഭിജിത്തിന്‍റെ മകൻ ആരവിന്‍റെ മുടി മുറിക്കുന്നതിന് പഴനിയിലേക്ക് പോകവെയാണ് അപകടം നടന്നത്.

തീവണ്ടിക്ക് ടിക്കറ്റ് കിട്ടാത്തതിനെത്തുടർന്നാണ് സംഘം വാടകയ്ക്ക് കാറെടുത്ത് യാത്ര ചെയ്‌തത്. കാറിന്‍റെ മുന്നിലെ വലതുഭാഗത്തുള്ള ടയർ പഞ്ചറായതാണ് അപകടത്തിന് കാരണമായത്. നിയന്ത്രണംവിട്ട കാർ റോഡിന്റെ മറുഭാഗത്ത് പഴനിയിൽനിന്ന് മധുരയിലേക്കുവന്ന തമിഴ്‌നാട് ട്രാൻസ്‌പോർട്ട് കോർപറേഷൻ ബസിൽ ഇടിക്കുകയായിരുന്നു.

അശോകൻ (62), മക്കളായ അഭിജിത്ത് (28), അനീഷ് (26), ആദർശ്(24), അഭിജിത്തിന്‍റെ ഭാര്യ സംഗീത (27), മരിച്ച ജയയുടെ ചെറുമകൻ സിദ്ധാര്‍ഥ്(9), മണക്കാട് കെ.എൻ.മണി റോഡിൽ ദേവൻ (20), അഭിജിത്തിന്റെ സുഹൃത്തായ ഡ്രൈവർ കണ്ണൻ എന്നിവർ പരിക്കുകളോടെ ആശുപത്രിയിലാണ്. പരിക്കേറ്റവരെ പൊലീസും അഗ്നിരക്ഷാസേനയുമെത്തിയാണ് മധുര, ദിണ്ടിഗല്‍ എന്നിവിടങ്ങളിലെ മെഡിക്കൽ കോളജ് ആശുപത്രികളിൽ പ്രവേശിപ്പിച്ചത്.

Last Updated : Sep 10, 2022, 1:45 PM IST

ABOUT THE AUTHOR

...view details