തിരുവനന്തപുരം : സേവനങ്ങൾ ഡിജിറ്റൈസ് ചെയ്യുന്നതടക്കം വിവിധ പ്രക്രിയകൾ വേഗത്തിലാക്കാൻ റവന്യൂ വകുപ്പ്. മന്ത്രി കെ. രാജൻ വിളിച്ച ജില്ല കലക്‌ടർമാരുടെ യോഗത്തിൽ തണ്ടപ്പേരുകൾ കൃത്യമായും വേഗത്തിലും റവന്യൂ വകുപ്പിൻ്റെ പോർട്ടലിൽ അപ്ഡേറ്റ് ചെയ്യാൻ നിർദേശിച്ചു. കരം അടച്ച രസീത് ഓൺലൈനായി വാങ്ങാനും ഇപ്പോൾ സാധിക്കും.
അതേസമയം സംസ്ഥാനത്തെ അഞ്ച് ലക്ഷത്തോളം തണ്ടപ്പേരുകൾ ഇനിയും അപ്ഡേറ്റ് ചെയ്യാനുണ്ട്. ഈ നടപടികൾ വേഗത്തിലാക്കാൻ മന്ത്രി ജില്ല കലക്‌ടർമാർക്ക് നിർദേശം നൽകി.