കേരളം

kerala

ETV Bharat / state

ഗ്രാമസഭ മാതൃകയില്‍ സര്‍വേ സഭകള്‍, 200 വില്ലേജുകളിൽ ഡിജിറ്റല്‍ സര്‍വേ; ഭൂവുടമകൾ സഹകരിക്കണമെന്ന് മന്ത്രി കെ രാജൻ - റവന്യു മന്ത്രി കെ രാജന്‍

സഭകളില്‍ സര്‍വേ സംബന്ധിച്ച നടപടികള്‍ വിശദീകരിക്കുന്നതിനും ഭൂവുടമകളുടെ സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും ഒരു വില്ലേജിന് രണ്ട് ഉദ്യോഗസ്ഥര്‍ എന്ന കണക്കില്‍ 400 ജീവനക്കാരെ പരിശീലനം നല്‍കി സജ്ജരാക്കി.

digital survey in villages  digital survey in kerala  survey sabha  revenue minister k rajan  digital survey revenue minister k rajan  revenue department survey  ഗ്രാമസഭ മാതൃകയില്‍ സര്‍വേ സഭകള്‍  സര്‍വേ സഭ  ഡിജിറ്റല്‍ സര്‍വേ  റവന്യു മന്ത്രി കെ രാജന്‍  സര്‍വേ
ഗ്രാമസഭ മാതൃകയില്‍ സര്‍വേ സഭകള്‍

By

Published : Oct 11, 2022, 7:58 PM IST

തിരുവനന്തപുരം:സംസ്ഥാനത്ത് നടപ്പാക്കുന്ന ഡിജിറ്റല്‍ സര്‍വേയുടെ ഭാഗമായി നാല് വര്‍ഷം കൊണ്ട് നടപടികള്‍ പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് റവന്യു മന്ത്രി കെ രാജന്‍. ആദ്യഘട്ടമായി 200 വില്ലേജുകളില്‍ പദ്ധതി നടപ്പാക്കും. ഇതിനു മുന്നോടിയായി ജനങ്ങളെ ബോധവത്കരിക്കുന്നതിനായി 200 വില്ലേജുകളിലും ഗ്രാമസഭകളുടെ മാതൃകയില്‍ സര്‍വേ സഭകള്‍ ചേരും. സര്‍വേ സഭയുടെ ഉദ്ഘാടനം ഒക്ടോബര്‍ 12ന് വൈകിട്ട് 4ന് തിരുവനന്തപുരം ജില്ലയിലെ വെയിലൂരില്‍ മന്ത്രി എം.ബി രാജേഷ് നിര്‍വഹിക്കും.

മന്ത്രി കെ രാജൻ മാധ്യമങ്ങളോട്

സഭകളില്‍ സര്‍വേ സംബന്ധിച്ച നടപടികള്‍ വിശദീകരിക്കുന്നതിനും ഭൂവുടമകളുടെ സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും ഒരു വില്ലേജിന് രണ്ട് ഉദ്യോഗസ്ഥര്‍ എന്ന കണക്കില്‍ 400 ജീവനക്കാരെ പരിശീലനം നല്‍കി സജ്ജരാക്കി. സര്‍വേയ്ക്കു ശേഷം ഉണ്ടാകുന്ന പരാതികളുടെ ബാഹുല്യം കണക്കിലെടുത്താണ് ഡിജിറ്റല്‍ സര്‍വേയിലേക്കു മാറുന്നത്. എന്നാല്‍ ഭൂവുടമകളുടെ സാന്നിധ്യത്തില്‍ സര്‍വേ നടത്തുകയും തര്‍ക്കങ്ങള്‍ അവിടെ വച്ച് പരിഹരിച്ച് സ്ഥലത്തു വച്ചുതന്നെ കരട് സര്‍വേ മാപ്പ് കൈമാറുകയും ചെയ്യുന്ന സംവിധാനമാണ് ഡിജിറ്റല്‍ സര്‍വേ കൊണ്ട് ഉദ്ദേശിക്കുന്നത്.

സര്‍വേ സംബന്ധിച്ച് യാതൊരു പരാതിയും ഉണ്ടാകരുതെന്നാണ് ലക്ഷ്യം. എന്നാല്‍ ഇത് വിജയകരമാകണമെങ്കില്‍ ഡിജിറ്റല്‍ സര്‍വേയുടെ ഓരോ നടപടികളിലും ഭൂവുടമകളുടെയും സമീപവാസികളുടെയും സാന്നിധ്യവും സഹകരണവും ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു.

സര്‍വേ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്ന വിവരങ്ങള്‍ നിര്‍ദിഷ്‌ട സമയത്ത് പരിശോധനയ്ക്കായി നല്‍കുക, അതിര്‍ത്തികളിലെ കാടുകള്‍ വെട്ടിത്തെളിച്ച് സര്‍വേ ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കുക, അതിരുകളില്‍ വ്യക്തമായ അടയാളങ്ങള്‍ ഇല്ലെങ്കില്‍ സര്‍വേ തീയതിക്ക് മുന്‍പ് അവ സ്ഥാപിക്കുക, സര്‍വേ പൂര്‍ത്തിയാക്കി റെക്കോഡുകള്‍ പ്രദര്‍ശിപ്പിക്കുന്ന അവസരത്തിലും സര്‍വേ കാലയളവിലും റെക്കോഡുകള്‍ പരിശോധിച്ച് തെറ്റില്ലെന്ന് ഉറപ്പു വരുത്തുക എന്നിവയും ഭൂവുടമകള്‍ ശ്രദ്ധിക്കണമെന്ന് മന്ത്രി അഭ്യര്‍ഥിച്ചു. സര്‍വേ നടപടികള്‍ നടക്കുന്ന സമയത്ത് ഭൂവുടമ സ്ഥലത്തില്ലെങ്കില്‍ നോമിനിയെ ചുമതലപ്പെടുത്താവുന്നതാണെന്നും റവന്യു മന്ത്രി പറഞ്ഞു.

ABOUT THE AUTHOR

...view details