കേരളം

kerala

ETV Bharat / state

ഡിജിറ്റല്‍ വിദ്യാഭ്യാസം: കോടികളുടെ അഴിമതിയെന്ന് ചെറിയാന്‍ ഫിലിപ്പ്

Cheriyanphilip against kerala digital education: കമ്പോള വിലയേക്കാള്‍ ഉയര്‍ന്ന വിലയ്ക്കാണ് സാധന സാമഗ്രികള്‍ വാങ്ങിയതെന്നും ഡിജിറ്റല്‍ വിദ്യാഭ്യാസ പാഠ്യഭാഗങ്ങള്‍ അടങ്ങിയ സമഗ്ര പോര്‍ട്ടല്‍ അപൂര്‍ണ്ണവും വികലവുമാണെന്നും ചെറിയാന്‍ ഫിലിപ്പ് ഫേസ്‌ബുക്ക് കുറിപ്പില്‍ ആരോപിക്കുന്നു.

By ETV Bharat Kerala Team

Published : Jan 16, 2024, 12:59 PM IST

kerala digital education  Crores of scam in digital education  ഡിജിറ്റല്‍ വിദ്യാഭ്യാസം  140 കോടിയുടെ അഴിമതി
Cheriyanphilip against kerala digital education

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന ഡിജിറ്റല്‍ വിദ്യാഭ്യാസത്തിനായി കാലഹരണപ്പെട്ടതും(kerala digital education) ഗുണമേന്മയില്ലാത്തതുമായ ഇലക്ടോണിക്ക് സാധന സാമഗ്രികളാണ് വാങ്ങിയതെന്നും പദ്ധതിയിലൂടെ ഏകദേശം 140 കോടിയിലധികം രൂപയുടെ അഴിമതി നടന്നിട്ടുണ്ടെന്നും കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ്. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് ആരോപണം.

കമ്പോള വിലയേക്കാള്‍ ഉയര്‍ന്ന വിലയ്ക്കാണ് സാധന സാമഗ്രികള്‍ വാങ്ങിയതെന്നും ഡിജിറ്റല്‍ വിദ്യാഭ്യാസ പാഠ്യഭാഗങ്ങള്‍ അടങ്ങിയ സമഗ്ര പോര്‍ട്ടല്‍ അപൂര്‍ണ്ണവും വികലവുമാണെന്നും ആരോപിക്കുന്നു(Cheriyanphilip against kerala digital education). സ്‌കൂളുകള്‍ക്ക് നല്‍കിയ ഉപകരണങ്ങള്‍ പലതും ഉപയോഗശൂന്യമാണ്. തായ്‌വാന്‍ ആസ്ഥാനമായ ഏസര്‍ എന്ന ബഹുരാഷ്ട്ര കമ്പനിയുടെ ലോകവിപണിയില്‍ ചെലവാകാതെ കെട്ടിക്കിടന്ന പഴയ മോഡല്‍ ഉല്പന്നങ്ങളാണ് കേരളത്തിലിറക്കിയത്.

സര്‍ക്കാരിന്‍റെ പര്‍ച്ചേസ് ചട്ടങ്ങള്‍ പാലിക്കാതെ മാനദണ്ഡ രഹിതമായാണ് ഇടപാടുകള്‍ നടന്നിട്ടുള്ളത്. അന്നത്തെ കമ്പോള വിലയേക്കാള്‍ ഉയര്‍ന്ന വിലയ്ക്കാണ് സാധന സാമഗ്രികള്‍ വാങ്ങിയത്. ഡിജിറ്റല്‍ വിദ്യാഭ്യാസത്തിന് പിന്നിലെ അഴിമതിയുടെ കറുത്ത കരങ്ങള്‍ ഏതൊക്കെയെന്ന് താമസിയാതെ തെളിവുകള്‍ സഹിതം പുറത്തുവരുമെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു.

ഫേസ് ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:
ഡിജിറ്റല്‍ വിദ്യാഭ്യാസത്തിന് 140 കോടിയുടെ അഴിമതി: ചെറിയാന്‍ ഫിലിപ്പ്

കേരളത്തിലെ പൊതു വിദ്യാലയങ്ങളില്‍ ഡിജിറ്റല്‍ വിദ്യാഭ്യാസത്തിന് കാലഹരണപ്പെട്ട ഗുണമേന്മയില്ലാത്ത ഇലക്ടോണിക്ക് സാധന സാമഗ്രികള്‍ വാങ്ങിയതില്‍ ഏകദേശം 140 കോടിയിലധികം രൂപയുടെ അഴിമതിയുണ്ട്.
ഡിജിറ്റല്‍ ഉപകരണങ്ങള്‍ വാങ്ങാന്‍ സര്‍ക്കാര്‍ 730 കോടി രൂപയാണ് വിനിയോഗിച്ചത്. 4752 സ്‌കൂളുകളിലെ എട്ടു മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ 45000 ക്ലാസുമുറികള്‍ ഹൈടെക് ആക്കാന്‍ 493.5 കോടി രൂപ മുടക്കി. 11257 പ്രൈമറി സ്‌ക്കൂളുകളിലെ ഹൈടെക് ലാബുകള്‍ക്കും അനുബന്ധ സംരംഭങ്ങള്‍ക്കും 237 കോടി രൂപ ചെലവഴിച്ചു.

കിഫ്ബിയില്‍ നിന്നുള്ള പണം ഉപയോഗിച്ചാണ് സര്‍ക്കാര്‍ കമ്പനിയായ കൈറ്റ് മുഖേന വിവിധ ഉപകരണങ്ങള്‍ വാങ്ങിയത്. തായ്‌വാന്‍ ആസ്ഥാനമായ ഏസര്‍ എന്ന ബഹുരാഷ്ട്ര കമ്പനിയുടെ ലോകവിപണിയില്‍ ചെലവാകാതെ കെട്ടിക്കിടന്ന പഴയ മോഡല്‍ ഉല്പന്നങ്ങളാണ് കേരളത്തിലിറക്കിയത്. സര്‍ക്കാരിന്‍റെ പര്‍ച്ചേസ് ചട്ടങ്ങള്‍ പാലിക്കാതെ മാനദണ്ഡ രഹിതമായാണ് ഇടപാടുകള്‍ നടന്നിട്ടുള്ളത്. അന്നത്തെ കമ്പോള വിലയേക്കാള്‍ ഉയര്‍ന്ന വിലയ്ക്കാണ് സാധന സാമഗ്രികള്‍ വാങ്ങിയത്.

ലാപ്പ്‌ടോപ്പ് കമ്പ്യൂട്ടര്‍, എല്‍.സി.ഡി പ്രൊജക്ടര്‍, സ്‌ക്രീന്‍, യു.എസ്.ബി സ്പീക്കര്‍, ടെലിവിഷന്‍, ക്യാമറ തുടങ്ങിയവയാണ് സ്‌കൂളുകള്‍ക്ക് നല്‍കിയത്. ഇവയില്‍ മിക്കവയും ഉപയോഗശൂന്യമാണ്. വാറണ്ടി കാലാവധി തീര്‍ന്നതിനാല്‍ കേടായവ നന്നാക്കാനാവുന്നില്ല. സ്‌പെയര്‍ പാര്‍ട്ടുകളും ലഭ്യമല്ല.

എല്‍.ഇ.ഡി പ്രൊജക്ടറും എല്‍.ഇ.ഡി സ്‌ക്രീനും സാര്‍വത്രികമായ ശേഷമാണ് വില്പന നിന്നു പോയ പ്രൊജക്ടറും സ്‌ക്രീനും വാങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കാലഹരണപ്പെട്ട സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള കണ്ടം ചെയ്ത ഉപകരണങ്ങള്‍ മിക്ക സ്‌കൂളുകളിലും സ്റ്റോര്‍ റൂമില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ഡിജിറ്റല്‍ വിദ്യാഭ്യാസ പാഠ്യഭാഗങ്ങള്‍ അടങ്ങിയ സമഗ്ര പോര്‍ട്ടല്‍ അപൂര്‍ണ്ണവും വികലവുമാണ്. പുതിയ സമ്പ്രദായ പ്രകാരം പഠിപ്പിക്കുന്നതിന് അദ്ധ്യാപകര്‍ക്ക് വേണ്ടത്ര പരിശീലനം നല്‍കിയിട്ടില്ല. ബി.എസ്.എന്‍.എല്‍ കണക്ഷന്‍ സ്‌കൂളുകളില്‍ നിര്‍ത്തലാക്കിയതോടെ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സംവിധാനം ഇല്ലാതായി. പകരം വന്ന കെ. ഫോണ്‍ മിക്കയിടത്തും പ്രാവര്‍ത്തികമായിട്ടില്ല. പ്രമാദമായ ഈ അഴിമതിയുടെ കറുത്ത കരങ്ങള്‍ ഏതൊക്കെയെന്ന് താമസിയാതെ തെളിവുകള്‍ സഹിതം പുറത്തുവരും.

Also Read: വീണ്ടും കുരുക്കില്‍പ്പെട്ട് എക്‌സാലോജിക്; അന്വേഷണത്തിന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്

ABOUT THE AUTHOR

...view details