കേരളം

kerala

ETV Bharat / state

ഭിന്നശേഷിക്കാര്‍ സെക്രട്ടേറിയറ്റ് ധര്‍ണ നടത്തി

താല്‍ക്കാലിക ജോലിക്കാരെ സ്ഥിരപ്പെടുത്തണമെന്നാണ് ആവശ്യം. സ്ഥിരപ്പെടുത്തിയില്ലെങ്കില്‍ ഇക്കുറി വോട്ട് ചെയ്യില്ലെന്ന് സമരക്കാര്‍

ഭിന്നശേഷിക്കാര്‍ സെക്രട്ടേറിയറ്റ് ധര്‍ണ നടത്തി

By

Published : Mar 25, 2019, 4:21 PM IST

Updated : Mar 25, 2019, 6:44 PM IST

ജോലിയില്‍ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഭിന്നശേഷിക്കാര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ ധര്‍ണ നടത്തി. താല്‍ക്കാലികമായി ജോലി നേടിയ ശേഷം പിന്നീട് പിരിച്ചു വിടപ്പെട്ടവരാണ് സമരവുമായി രംഗത്തിറങ്ങിയത്. ഇക്കുറി വോട്ട് ചെയ്യില്ലെന്ന മുദ്രവാക്യത്തോടെയായിരുന്നു സമരം. 2004 മുതല്‍ 2018 വരെ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് വഴി നിയമിക്കപ്പെട്ടവരയായിരുന്നു ധര്‍ണക്കെത്തിയത്. പല തവണ ഈ ആവശ്യവുമായി സര്‍ക്കാരിനെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ലെന്ന് ധര്‍ണയില്‍ പങ്കെടുത്തവര്‍ പറയുന്നു.

ഭിന്നശേഷിക്കാര്‍ സെക്രട്ടേറിയറ്റ് ധര്‍ണ നടത്തി
Last Updated : Mar 25, 2019, 6:44 PM IST

ABOUT THE AUTHOR

...view details