കേരളം

kerala

ETV Bharat / state

തങ്ങള്‍ക്ക് നേരെയും കണ്‍തുറക്കണം; സെക്രട്ടേറിയറ്റിന് മുന്നില്‍ ഭിന്നശേഷിക്കാരുടെ സമരം, ആവശ്യം ജോലി സ്ഥിരത - തിരുവനന്തപുരം ജില്ല വാര്‍ത്തകള്‍

Differently Abled People Protest: തലസ്ഥാനത്ത് ഭിന്നശേഷിക്കാരുടെ അനിശ്ചിതകാല സമരം. സ്ഥിര ജോലി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് സംഘം സെക്രട്ടേറിയറ്റിന് മുന്നില്‍ സമരവുമായെത്തിയത്. താത്‌കാലിക ജോലി സ്ഥിരപ്പെടുത്തിയില്ലെന്നും പരാതി.

Differently Abled People Protest  ഭിന്നശേഷിക്കാരുടെ സമരം  Govt Job Crisis  Protest In Secretariat  ഭിന്നശേഷിക്കാരുടെ അനിശ്ചിതകാല സമരം  അനിശ്ചിതകാല സമരം  സര്‍ക്കാര്‍ ജോലി  ഭിന്നശേഷിക്കാര്‍  ഭിന്നശേഷിക്കാരുടെ വാര്‍ത്തട  തിരുവനന്തപുരം വാര്‍ത്തകള്‍  തിരുവനന്തപുരം ജില്ല വാര്‍ത്തകള്‍  തിരുവനന്തപുരം പുതിയ വാര്‍ത്തകള്‍
Govt Job Crisis; Protest By Disable Employees In Secretariat

By ETV Bharat Kerala Team

Published : Dec 1, 2023, 4:56 PM IST

സെക്രട്ടേറിയറ്റിന് മുന്നില്‍ ഭിന്നശേഷിക്കാരുടെ സമരം

തിരുവനന്തപുരം :വര്‍ഷങ്ങളായി സ്ഥിര ജോലിക്കായി സര്‍ക്കാര്‍ ഓഫിസുകള്‍ കയറിയിറങ്ങിയിട്ടും ഫലമുണ്ടായില്ല. സംസ്ഥാനമൊട്ടാകെയുള്ള ഭിന്നശേഷിക്കാര്‍ അനിശ്ചിതകാല സമരവുമായി സെക്രട്ടേറിയറ്റ് പടിക്കലെത്തി. സെക്രട്ടേറിയറ്റ് സമര ഗേറ്റിന് മുന്നിൽ റോഡ് ഉപരോധിച്ചാണ് ആദ്യ ദിനമായ ഇന്ന് സമരം ആരംഭിച്ചത്.

സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളില്‍ നിന്നുള്ളവരും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. വിവിധയിടങ്ങളിലെ സര്‍ക്കാര്‍ ഓഫിസുകളില്‍ താത്‌കാലിക ജീവനക്കാരായി ജോലി ചെയ്‌തിരുന്നവരാണ് സമരത്തിനെത്തിയവരില്‍ ഭൂരിഭാഗവും. എന്നാല്‍ ഇവരെല്ലാം കാലാവധി കഴിഞ്ഞ് ജോലിയില്‍ നിന്നും പിരിഞ്ഞ് പോകേണ്ടി വന്നവരാണ്.

2016ന് ശേഷം താത്കാലിക ജീവനക്കാരായ ഒരു ഭിന്നശേഷിക്കാരെയും സ്ഥിരപ്പെടുത്തിയിട്ടില്ല. എംഎൽഎമാർക്കും എംപിമാർക്കും മന്ത്രിമാർക്കും നിരവധി തവണ പല ജില്ലകളിൽ നിന്നായി പലരും നിവേദനം നല്‍കിയിട്ടുണ്ടെങ്കിലും ഇതുവരെ യാതൊരു ഫലമുണ്ടായില്ല. കരാർ ജീവനക്കാരായ പലരെയും നിയമിക്കുമ്പോഴും ജീവിക്കാൻ നിവർത്തിയില്ലാത്ത ഭിന്നശേഷിക്കാർക്ക് സ്ഥിരം നിയമനം നൽകാത്തത് അവഗണനയാണെന്നും സമരക്കാര്‍ ആരോപിക്കുന്നു.

ശാരീരിക അവസ്ഥ കാരണം ഇത്തരക്കാര്‍ക്ക് മറ്റ് ജോലികൾക്ക് പോകാനാവില്ല. ഉണ്ടായിരുന്ന ജോലി സ്ഥിരപ്പെടുത്തുമെന്ന് വാഗ്‌ദാനം ലഭിച്ചതിനെ തുടർന്ന് മറ്റ് ജോലികളിലേക്ക് പോയില്ല. എന്നാൽ സ്ഥിരമായി ജോലി ലഭിക്കാത്തതിനാൽ ജീവിതം വഴിമുട്ടിയ അവസ്ഥയിലാണെന്നും സമരക്കാർ പറയുന്നു.

Also read:Differently Abled Anitha Life കണ്ണടയ്ക്കരുത്, ഈ ജീവിതങ്ങൾക്കും കരുതല്‍ വേണം...

ABOUT THE AUTHOR

...view details