തിരുവനന്തപുരം: കാർഷിക കടം എഴുതിത്തള്ളുന്നതുൾപ്പെടെ വിവിധ ആവശ്യങ്ങളുന്നയിച്ച് ലോക ക്ഷീരദിനത്തിൽ ക്ഷീരകർഷകരുടെ ധർണ. സെക്രട്ടേറിയറ്റിന് മുന്നിൽ നടന്ന പ്രതിഷേധ പരിപാടി വി എസ് ശിവകുമാർ എംഎൽഎ മെഴുകുതിരി കൊളുത്തി ഉദ്ഘാടനം ചെയ്തു.
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ക്ഷീരകർഷകരുടെ ധർണ - ലോക ക്ഷീരദിനം
കാർഷിക കടം എഴുതി തള്ളുക, കാലിത്തീറ്റ വില സബ്സിഡി അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ.
![വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ക്ഷീരകർഷകരുടെ ധർണ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-3441988-359-3441988-1559379450230.jpg)
ക്ഷീരകർഷകരുടെ ധർണ
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ക്ഷീരകർഷകരുടെ ധർണ
പാൽ കാനുകൾ കമിഴ്ത്തി അവയ്ക്ക് മുകളിൽ മെഴുകുതിരി കത്തിച്ചായിരുന്നു കർഷകരുടെ പ്രതിഷേധം. കാർഷിക കടം എഴുതി തള്ളുക, കാലിത്തീറ്റ വില സബ്സിഡി അനുവദിക്കുക, ക്ഷീരകർഷകരെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തുക, പാലിന്‍റെ ഉത്പാദന ചെലവിന് ആനുപാതികമായി കർഷകർക്ക് വില ലഭ്യമാക്കാൻ സർക്കാർ നടപടി എടുക്കുക തുടങ്ങിയവയാണ് ക്ഷീരകർഷകരുടെ പ്രധാന ആവശ്യങ്ങൾ.
Last Updated : Jun 1, 2019, 4:17 PM IST