തിരുവനന്തപുരം:എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കായി ദയാബായി സെക്രട്ടേറിയറ്റിനു മുന്നിലുള്ള നിരാഹാര സമരം തുടരും. മന്ത്രിമാരായ വീണ ജോര്‍ജ്, ആര്‍.ബിന്ദു എന്നിവര്‍ കഴിഞ്ഞ ദിവസം സമരസമിതിയുമായ ചര്‍ച്ച നടത്തിയിരുന്നു. ഇതില്‍ സമരസമിതിയുടെ ആവശ്യങ്ങളില്‍ ഭൂരിഭാഗവും പരിഗണിക്കാമെന്ന ഉറപ്പാണ് മന്ത്രിമാര്‍ നല്‍കിയത്.
'ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചില്ലെന്ന്': നിരാഹാര സമരം തുടർന്ന് ദയാബായി
ആശുപത്രി സൗകര്യം മെച്ചപ്പെടുത്തുന്നത്, കാസര്‍കോട് മെഡിക്കല്‍ കോളജില്‍ ന്യൂറോജി സൂപ്പര്‍ സ്‌പെഷ്യാലിറ്റി സൗകര്യമൊരുക്കല്‍, പാലിയേറ്റീവ് ഡേകെയര്‍ സൗകര്യമൊരുക്കല്‍ എന്നിവ ഇന്നലെ നടന്ന ചര്‍ച്ചയില്‍ ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ ഇവയെല്ലാം രേഖാ മൂലമുളള ഉറപ്പില്‍ ഉള്‍പ്പെടുത്തിയിട്ടില്ല
മന്ത്രിമാര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള ദയാബായിയെ നേരില്‍കണ്ട് ഇക്കാര്യം അറിയിക്കുകയും ചെയ്‌തു. എന്നാല്‍ രേഖമൂലമുള്ള ഉറപ്പ് ദയാബായി ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം ഇന്ന് സര്‍ക്കാര്‍ രേഖമൂലമുള്ള ഉറപ്പ് സര്‍ക്കാര്‍ ദയാബായിക്ക് കൈമാറി. ഇതില്‍ ഇന്നലത്തെ ചര്‍ച്ചയില്‍ നല്‍കിയ ഉറപ്പുകള്‍ എല്ലാം ഉള്‍പ്പെടുത്തിയിരുന്നില്ല.
മെഡിക്കല്‍ ക്യാമ്പ് ഉടന്‍ സംഘടിപ്പിക്കാമെന്ന ആവശ്യം മാത്രമാണ് രേഖാമൂലം നല്‍കിയിരിക്കുന്നത്. ആശുപത്രി സൗകര്യം മെച്ചപ്പെടുത്തുന്നത്, കാസര്‍കോട് മെഡിക്കല്‍ കോളജില്‍ ന്യൂറോജി സൂപ്പര്‍ സ്‌പെഷ്യാലിറ്റി സൗകര്യമൊരുക്കല്‍, പാലിയേറ്റീവ് ഡേകെയര്‍ സൗകര്യമൊരുക്കല്‍ എന്നിവ ഇന്നലെ നടന്ന ചര്‍ച്ചയില്‍ ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ ഇവയെല്ലാം രേഖാ മൂലമുളള ഉറപ്പില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇതേതുടര്‍ന്നാണ് സമരം തുടരാന്‍ ദയാബായി തീരുമാനിച്ചിരിക്കുന്നത്. ചികിത്സ പൂര്‍ത്തിയാകുന്ന മുറയ്ക്ക് ദയാബായി സെക്രട്ടേറിയറ്റിന് മുന്നിലെത്തി സമരം തുടരും.