സംസ്ഥാന ഭരണാധികാരികൾക്ക് മനസാക്ഷിയില്ലെന്ന് ധർമജൻ ബോൾഗാട്ടി - തിരുവനന്തപുരം വാർത്തകൾ
യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ പിഎസ്‌സി ഉദ്യോഗാര്‍ഥികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകുമെന്ന് ധര്‍മജന്‍ ബോള്‍ഗാട്ടി
സംസ്ഥാന ഭരണാധികാരികൾക്ക് മനസാക്ഷിയില്ല
തിരുവനന്തപുരം: ഉദ്യോഗാർഥികളുടെ വേദന കാണാനുള്ള മനസാക്ഷി സംസ്ഥാന ഭരണാധികാരികൾക്ക് ഇല്ലെന്ന് ചലച്ചിത്ര താരം ധർമജൻ ബോൾഗാട്ടി. യുഡിഎഫ് അധികാരത്തിലെത്തിയാൽ ഈ പ്രശ്‌നങ്ങൾക്കെല്ലാം പരിഹാരം ഉണ്ടാകുമെന്നും ധർമജൻ പറഞ്ഞു. സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന പിഎസ്‌സി ഉദ്യോഗാർഥികൾക്ക് പിന്തുണയുമായി നിരാഹാര സമരം നടത്തുന്ന എംഎല്‍എമാരായ ഷാഫി പറമ്പിൽ, ശബരീനാഥൻ എന്നിവരെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ധർമജൻ.