അതിഥി തൊഴിലാളികളെ സ്വദേശങ്ങളിലേക്ക് മടങ്ങാൻ നിർബന്ധിക്കരുതെന്ന് ഡിജിപി - district police head
നാട്ടിലേക്ക് മടങ്ങാന്‍ പ്രേരിപ്പിക്കുകയോ സമ്മര്‍ദം ചെലുത്തുകയോ ചെയ്യരുതെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു
തിരുവനന്തപുരം: സംസ്ഥാനത്തെ അതിഥി തൊഴിലാളികളെ സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ പ്രേരിപ്പിക്കുകയോ സമ്മര്‍ദം ചെലുത്തുകയോ ചെയ്യരുതെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. ഇതു സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് ഡിജിപി നിര്‍ദ്ദേശം നല്‍കി. നാട്ടിലേക്ക് മടങ്ങാന്‍ താത്പര്യമുള്ള അതിഥി തൊഴിലാളികള്‍ മാത്രം മടങ്ങിയാല്‍ മതി. സ്വന്തം സംസ്ഥാനത്തേക്ക് മടങ്ങാന്‍ ആരെയും നിര്‍ബന്ധിക്കില്ല. സ്വദേശങ്ങളിലേക്ക് പോകാന്‍ താത്പര്യമുള്ളവരെ തൊഴില്‍ ദാതാക്കള്‍ തടയാനും പാടില്ല. സ്വന്തം നാട്ടിലേക്കു പോകുന്നവര്‍ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച ശേഷം തിരിച്ചു വന്ന് കേരളത്തിലെ ജോലികളില്‍ തുടരാമെന്നും പൊലീസ് മേധാവി അഭ്യര്‍ഥിച്ചു.