തിരുവനന്തപുരം: 'ദകേരള സ്റ്റോറി' സിനിമയ്‌ക്കെതിരെ കേസെടുക്കാന്‍ ഡിജിപി നിര്‍ദേശം. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ക്കാണ് കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. 32,000 മലയാളി സ്ത്രീകളെ മതം മാറ്റി ഐഎസില്‍ എത്തിച്ചെന്ന് ആരോപിച്ചാണ് കേരള സ്‌റ്റോറി എന്ന ഹിന്ദി ചിത്രം ഒരുക്കിയിരിക്കുന്നത്.
വിപുല്‍ അമൃത് ലാല്‍ നിര്‍മിച്ച് സുദീപ്‌തോ സെന്‍ സംവിധാനം ചെയ്‌ത സിനിമയാണ് ദ കേരള സ്റ്റോറി. സിനിമയുടെ ട്രെയിലര്‍ കഴിഞ്ഞ ദിവസം യുട്യൂബിലൂടെ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെ ചിത്രത്തിനെതിരെ തമിഴ് മാധ്യമ പ്രവർത്തകൻ കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിനും സെൻസർ ബോർഡിനും പരാതി നൽകിയിരുന്നു. തുടര്‍ന്ന് ഹൈടെക്ക് സെൽ പ്രാഥമിക പരിശോധന നടത്തി.