കാസർകോട് ഇരട്ടക്കൊലപാതകം അന്വേഷിക്കുന്നത് രാഷ്ട്രീയം നോക്കിയല്ലെന്ന്ഡിജിപി ലോക്നാഥ് ബെഹ്റ. എല്ലാ ആരോപണങ്ങളും പരിഗണിച്ചാണ്അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. കാസർകോട് ഇരട്ടക്കൊലപാതകത്തിൽ ഉയർന്ന് വരുന്ന എല്ലാ ആരോപണങ്ങളും കേസന്വേഷണ ഘട്ടത്തിൽ പരിഗണിക്കുന്നുണ്ടെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.
കാസർകോട് ഇരട്ടക്കൊലപാതകം അന്വേഷിക്കുന്നത് രാഷ്ട്രീയം നോക്കിയല്ല: ഡിജിപി - ലോക്നാഥ് ബെഹ്റ
കേസ് സിബിഐ അന്വേഷിക്കണമെന്ന ആവശ്യത്തോട് പ്രതികരിക്കാൻ ഡിജിപി തയ്യാറായില്ല
ലോക്നാഥ് ബെഹ്റ
"കാസർകോട് നടന്നത് ക്രൂരമായ രണ്ട് കൊലപാതകങ്ങളാണ്. ഒരോ ആക്ഷേപങ്ങളും പൊലീസ് പരിശോധിക്കും."ബെഹ്റ വ്യക്തമാക്കി. വിദേശത്തുള്ള ക്രൈംബ്രാഞ്ച് എഡിജിപി തിരിച്ചുവന്നാലുടൻ കാസര്‍കോട്ടേക്ക് തിരിക്കുമെന്നും, മികച്ച അന്വേഷണ ഉദ്യോഗസ്ഥരാണ് കേസന്വേഷണം മുന്നോട്ട് കൊണ്ടു പോകുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. അതേസമയം കേസ് സിബിഐ അന്വേഷിക്കണമെന്ന ആവശ്യത്തോട് പ്രതികരിക്കാൻ ഡിജിപി തയ്യാറായില്ല