തിരുവനന്തപുരം:കരമനയിൽ ഒരു കുടുംബത്തിലെ ഏഴ് പേർ മരണപ്പെട്ട കേസില്‍ ചില ദുരൂഹതകളുണ്ടെന്നും കേസിനെ കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും ഡിജിപി ലോകനാഥ് ബെഹ്റ.
കരമനയിലെ മരണങ്ങളില്‍ ദുരൂഹതയെന്ന് ഡിജിപി - കരമന കേസ് വാര്‍ത്ത
കരമന കേസ് കൂടത്തായി മോഡൽ അല്ലെന്നും ക്രൈം ഡിസിപി മുഹമ്മദ് ആരിഫിനെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയെന്നും ഡിജിപി ലോകനാഥ് ബെഹ്റ.
കരമനയിലെ മരണങ്ങളില്‍ ദുരൂഹതയെന്ന് ഡിജിപി
കരമന കേസ് കൂടത്തായി മോഡൽ അല്ല. ഓരോ കേസും വ്യത്യസ്‌തമാണ്. കേസ് സംബന്ധിച്ച് കമ്മിഷണറുമായി ചർച്ച നടത്തി. ക്രൈം ഡിസിപി മുഹമ്മദ് ആരിഫിനെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയെന്നും കൊലപാതകമാണോ എന്ന കാര്യം അന്വേഷിക്കുമെന്നും ഡിജിപി തിരുവനന്തപുരത്ത് പറഞ്ഞു.
Last Updated : Oct 26, 2019, 12:45 PM IST