മാധ്യമങ്ങൾക്കെതിരെ പരാതിയുമായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ - press council behra
സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന നായര്‍ക്ക് പൊലീസില്‍ ഉന്നത ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടുന്ന വാര്‍ത്തകള്‍ക്കെതിരെയാണ് ഡിജിപിയുടെ പരാതി.

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിൽ കേരള പൊലീസിനെ മാധ്യമങ്ങള്‍ താറടിച്ച് കാണിക്കുന്നുവെന്ന പരാതിയുമായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയെ സമീപിച്ചു. ഒരു വിഭാഗം മാധ്യമങ്ങള്‍ പൊലീസിനെതിരെ വ്യാജ വാര്‍ത്തകള്‍ നല്‍കുന്നു. ഇത് പൊലീസിന്‍റെ പ്രവര്‍ത്തനത്തെ ജനമധ്യത്തില്‍ താറടിക്കാനാണെന്നും ഇത്തരം വാര്‍ത്തകള്‍ക്കെതിരെ നടപടിയെടുക്കണമെന്നും പ്രസ് കൗണ്‍സില്‍ ചെയര്‍മാന്‍ ജസ്റ്റീസ് ചന്ദ്രമൗലി പ്രസാദ് കുമാറിന് അയച്ച കത്തില്‍ ബെഹ്‌റ ആവശ്യപ്പെട്ടു. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന നായര്‍ക്ക് പൊലീസില്‍ ഉന്നത ബന്ധമുള്ളത് സംബന്ധിച്ച വാര്‍ത്തകള്‍ക്കെതിരെയാണ് ഡിജിപിയുടെ പരാതി.