തിരുവനന്തപുരം: പോസ്റ്റൽ വോട്ട് ചെയ്യുന്ന പൊലീസുകാരുടെ വിവരങ്ങൾ ശേഖരിക്കാനുളള ഉത്തരവിറക്കിയത് തെരെഞ്ഞെടുപ്പ് കമ്മീഷന്‍റെ ചട്ടപ്രകാരമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. ഡിജിപിയുടെ ഉത്തരവ് ദുരൂഹമെന്ന് ആരോപിച്ച് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയ പശ്ചാത്തലത്തിലാണ് പ്രതികരണം. മുമ്പും പൊലീസ് ആസ്ഥാനത്തു നിന്നും നോഡൽ ഓഫീസർമാർ ഇതേ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഡിജിപി പറഞ്ഞു.
പൊലീസ് പോസ്റ്റൽ വോട്ട് : വിവരങ്ങൾ ശേഖരിക്കുന്നത് ചട്ടപ്രകാരമെന്ന് ഡിജിപി
പോസ്റ്റൽ വോട്ട് ചെയ്യുന്നവരുടെ വിവരങ്ങൾ ശേഖരിക്കുന്നതിലൂടെ പൊലീസുകാരെ ഉന്നത ഉദ്യോഗസ്ഥരെക്കൊണ്ട് സ്വാധീനിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് മുല്ലപ്പള്ളി ആരോപിച്ചിരുന്നു.
ഡിജിപി ലോക്നാഥ് ബെഹ്റ
പൊലീസുകാരെ ഉന്നത ഉദ്യോഗസ്ഥരെക്കൊണ്ട് സ്വാധീനിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും അതിനാൽ ഉത്തരവ് പിൻവലിക്കണമെന്നുമാണ് മുല്ലപ്പളളി പരാതിയില്‍ ഉന്നയിക്കുന്ന ആവശ്യം. വിവരങ്ങൾ ഇടത് അനുകൂല അസോസിയേഷന് നല്‍കാനാണെന്നും മുല്ലപ്പളളി ആരോപിച്ചിരുന്നു. രണ്ട് ദിവസം മുമ്പാണ് പോസ്റ്റല്‍ വോട്ട് ചെയ്യുന്ന പൊലീസുകാരുടെ വിവരങ്ങള്‍ ശേഖരിക്കാൻ ഡിജിപി ഉത്തരവ് പുറത്തിറക്കിയത്. പൊലീസ് സേനയിൽ നിന്നുൾപ്പെടെ നിരവധിപേർ ഇതിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.