തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥർ നിർമ്മിച്ച ആധുനിക ജിം തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പ്രവർത്തനമാരംഭിച്ചു. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക സൗകര്യങ്ങളാണ് ജിമ്മിൽ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ആധുനിക സജ്ജീകരണങ്ങളോടെ നവീകരിച്ച ജിമ്മിന്‍റെ ഉദ്ഘാടനം ഡി.ജി.പി ലോകനാഥ് ബെഹ്റ നിർവ്വഹിച്ചു.
പൊലീസ് ഉദ്യോഗസ്ഥർ നിർമ്മിച്ച ആധുനിക ജിം പ്രവർത്തനമാരംഭിച്ചു - dgp inagurate modern gym for police
ഇരുപതോളം പൊലീസ് ഉദ്യോഗസ്ഥർ ചേർന്നാണ് തണ്ടർബോൾട്ട് എന്ന് പേരിട്ട ജിമ്മിന്‍റെ നിർമാണ പ്രവർത്തനങ്ങൾ നിർവ്വഹിച്ചത്
പൊലീസ് ഉദ്യോഗസ്ഥർ നിർമ്മാണം നിർവ്വഹിച്ച ആധുനിക ജിം പ്രവർത്തനമാരംഭിച്ചു
ഇരുപതോളം പൊലീസ് ഉദ്യോഗസ്ഥർ ചേർന്നാണ് തണ്ടർബോൾട്ട് എന്ന് പേരിട്ട ജിമ്മിന്‍റെ നിർമാണ പ്രവർത്തനങ്ങൾ നിർവ്വഹിച്ചത്. രാവിലെ അഞ്ച് മുതൽ പത്ത് വരെയും വൈകുന്നേരം നാലു മുതൽ ഒൻപതു വരെയുമാണ് പ്രവർത്തന സമയം. മിതമായ ഫീസ് മാത്രമാണ് ജിമ്മിൽ ഈടാക്കുന്നത്. പൊതുജനങ്ങൾക്കും ജിം പ്രയോജനപ്പെടുത്താം.
Last Updated : Nov 26, 2019, 7:26 AM IST