കേരളം

kerala

ETV Bharat / state

വേനല്‍ ചൂട് കനക്കുന്നു; പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് 'കുടിവെള്ളം ലഭ്യമാക്കണം': ഡിജിപി - kerala news updates

സംസ്ഥാനത്തെ പൊതുയിടങ്ങളിലും ജോലി ചെയ്യുന്ന പൊലീസുകാരിലുണ്ടാകുന്ന നിര്‍ജലീകരണം തടയാന്‍ മാര്‍ഗ നിര്‍ദേശവുമായി പൊലീസ് മേധാവി. ഉദ്യോഗസ്ഥര്‍ക്ക് കുടിവെള്ളം ലഭ്യമാക്കും. ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥർക്ക് ജാഗ്രത നിര്‍ദേശം. കടകളിൽ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാന്‍ നിര്‍ദേശം.

DGP Anil Kant  വേനല്‍ ചൂട് കനക്കുന്നു  പൊലീസ് ഉദ്യോഗസ്ഥരിലെ നിര്‍ജലീകരണം  കുടിവെള്ളം ലഭ്യമാക്കണം  അനില്‍ കാന്ത്  ഡിജിപി  പൊലീസ് മേധാവി  പൊലീസ് മേധാവി അനില്‍ കാന്ത്  ട്രാഫിക് പൊലീസ്  ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥർ  തിരുവനന്തപുരം വാര്‍ത്തകള്‍  തിരുവനന്തപുരം ജില്ല വാര്‍ത്തകള്‍  kerala news updates  latest news in kerala
നിര്‍ജലീകരണം തടയാന്‍ മാര്‍ഗ നിര്‍ദേശവുമായി പൊലീസ് മേധാവി

By

Published : Mar 11, 2023, 8:14 PM IST

തിരുവനന്തപുരം: ട്രാഫിക്കിലും പൊതുയിടങ്ങളിലും ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കുമുണ്ടാകുന്ന നിർജലീകരണം ഒഴിവാക്കാൻ കുടിവെള്ളം ലഭ്യമാക്കാൻ നിർദേശം. വേനൽ ചൂട് കനക്കുന്ന സാഹചര്യത്തിൽ സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്താണ് പുതിയ മാർഗ നിർദേശങ്ങൾ പുറത്തിറക്കിയത്. വെയിലത്തും പൊതു സ്ഥലങ്ങളിലും ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് കുടിവെള്ളം കൃത്യമായി എത്തിക്കാനുള്ള ചുമതല യൂണിറ്റ് മേധാവികൾക്കാണ്.

കുടിവെള്ള വിതരണത്തിനായി ആവശ്യമായി വരുന്ന അധിക തുക കൈമാറിയിട്ടുണ്ട്. തലസ്ഥാനത്ത് വിഐപി ഡ്യൂട്ടിക്കായി കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കാനിരിക്കെയാണ് പുതിയ നിർദേശം. ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥർ കൂടുതൽ ശ്രദ്ധിക്കണമെന്നും നിർദേശത്തിൽ പറയുന്നു. സംസ്ഥാനത്ത് പടക്ക കച്ചവടം നടത്തുന്ന കടകളിൽ നിരീക്ഷണ ശക്തമാക്കണം. കടകളിൽ സുരക്ഷ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്തണം.

കടകൾക്ക് ലൈസൻസ് ഉണ്ടെന്ന് ഉറപ്പാക്കണം. പട്രോളിങ് ഡ്യൂട്ടിയും ബീറ്റ് ഡ്യൂട്ടിയും ചെയ്യുന്ന പൊലീസുകാർ തീപിടിത്ത സാധ്യതയുള്ള സ്ഥലങ്ങൾ മനസിലാക്കി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കണം. പൊലീസ് സ്റ്റേഷനുകളിലും മറ്റ് ഓഫിസുകളിലും പക്ഷികൾക്കും മൃഗങ്ങൾക്കുമായി പാത്രത്തിൽ വെള്ളം കരുതാനും നിർദേശമുണ്ട്.

അതേ സമയം വേനൽ കാലത്തെ അപകടങ്ങൾ ഒഴിവാക്കാൻ വ്യാപക നടപടികൾക്ക് സർക്കാർ നിർദേശം നൽകി. മെയ്‌ മാസം വരെ നീണ്ട് നിൽക്കുന്ന തണ്ണീർ പന്തലുകൾ സ്ഥാപിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനിച്ചു. ഇതിനായി ദുരന്ത പ്രതികരണ നിധിയിൽ നിന്നും ഗ്രാമ പഞ്ചായത്തുകൾക്ക് 2 ലക്ഷം രൂപയും മുനിസിപ്പാലിറ്റികൾക്ക് 3 ലക്ഷം രൂപയും കോർപറേഷനുകൾക്ക് 5 ലക്ഷം രൂപ വീതവും അനുവദിക്കും.

സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലും തെരുവുകളിലും തണ്ണീർ പന്തലുകൾ സ്ഥാപിക്കണം. സംഭാരം തണുത്ത വെള്ളം അത്യാവശ്യം ഒആർഎസ് എന്നിവ തണ്ണീർ പന്തലുകളിൽ കരുതണം. 'ഈ ചൂടിനെ നമുക്ക് നേരിടാം ' എന്ന പേരിൽ കാമ്പയി‍ൻ ആരംഭിക്കാനും തീരുമാനമെടുത്തിട്ടുണ്ട്. വേനൽ കാല ദുരന്തങ്ങൾ തടയാൻ ജനങ്ങൾക്ക് അവബോധം നൽകാൻ ഉദേശിച്ചാണ് ക്യാമ്പയി‍ൻ നടത്താൻ തീരുമാനമാനിച്ചത്.

ദുരന്ത നിവാരണ അതോറിറ്റി, ആരോഗ്യ വകുപ്പ്, മൃഗ സംരക്ഷണ വകുപ്പ്, കൃഷി വകുപ്പ്, വനം വകുപ്പ്, അഗ്നി ശമന രക്ഷസേന എന്നീ വകുപ്പുകൾക്കാണ് ഈ കാമ്പയി‍ൻ നടത്തേണ്ട ചുമതല. ഒരാഴ്‌ചയ്‌ക്കകം ക്യാമ്പയിൻ ആരംഭിക്കാനാണ് നിർദേശം. അതാത് വകുപ്പുകളുടെ പ്രചാരണത്തിനായുള്ള തുക ഇതിനായി വിനിയോഗിക്കാം.

സാമൂഹിക സന്നദ്ധ സേന, അപ്‌ത മിത്ര, സിവിൽ ഡിഫെൻസ് എന്നിവരെ ഉപയോഗിച്ചയിരിക്കും ക്യാമ്പയിൻ സംഘടിപ്പിക്കുക. അഗ്നിശമന സേന പൂർണമായി സജ്ജമാക്കാനും ഉന്നതതല യോഗത്തിൽ നിർദേശം നൽകിയിരുന്നു. തീപിടുത്ത സാധ്യത കൂടുതലുള്ള പ്രധാന വ്യാപാര മേഖലകൾ, മാലിന്യ സംഭരണ കേന്ദ്രങ്ങൾ, ജനവാസ മേഖലയിൽ കാട് പിടിച്ച് കിടക്കുന്ന പ്രദേശങ്ങൾ മുഴുവന്‍ ആശുപത്രികളുടെയും സർക്കാർ ഓഫിസുകളുടെയും ഫയർ ഓഡിറ്റ്‌ എന്നിവ പൂർത്തിയാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

also read:വേനല്‍ ചൂട് കടുത്തു; സംസ്ഥാനത്ത് വില്‍ക്കുന്ന കുപ്പിവെള്ളം ശുദ്ധമാണെന്ന് ഉറപ്പ് വരുത്താന്‍ പരിശോധന; വീഴ്‌ച കണ്ടാല്‍ കര്‍ശന നടപടി

ABOUT THE AUTHOR

...view details