തിരുവനന്തപുരം:പൊലീസ് ആക്ട് ഭേദഗതി പ്രകാരം കേസ് എടുക്കരുതെന്ന് ഡിജിപി ലോക്‌നാഥ് ബഹ്റയുടെ നിർദ്ദേശം. പരാതി കിട്ടിയാൽ ഉടനെ നിയമപ്രകാരം നടപടി എടുക്കരുതെന്ന് ഡിജിപി സർക്കുലർ ഇറക്കി. മാധ്യമങ്ങളിലൂടെ അധിക്ഷേപത്തിന് നേരിട്ടുള്ള പരാതി ലഭിച്ചാൽ പൊലീസ് ആസ്ഥാനത്തെ നിയമ സെല്ലുമായി ബന്ധപ്പെടണം. ഈ സെല്ലിന്‍റെ നിർദ്ദേശപ്രകാരം മാത്രമേ തുടർ നടപടി സ്വീകരിക്കാവൂ എന്നാണ് ഡിജിപി നിർദ്ദേശിച്ചിരിക്കുന്നത്.
പൊലീസ് ആക്ട് ഭേദഗതി പ്രകാരം കേസ് എടുക്കരുതെന്ന് ഡിജിപി - cyber crime laws
സംസ്ഥാനത്തെ മുഴുവൻ സ്റ്റേഷൻ ഹൗസ് ഓഫീസർമാരടക്കമുള്ളവർക്കാണ് ഡിജിപി സർക്കുലർ നൽകിയിരിക്കുന്നത്
![പൊലീസ് ആക്ട് ഭേദഗതി പ്രകാരം കേസ് എടുക്കരുതെന്ന് ഡിജിപി police act amendment DGP Loknath behra cyber crime laws kerala government](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9647498-thumbnail-3x2-hfgfg.jpg)
പൊലീസ് ആക്ട് ഭേദഗതി പ്രകാരം കേസ് എടുക്കരുതെന്ന് ഡിജിപി
സംസ്ഥാനത്തെ മുഴുവൻ സ്റ്റേഷൻ ഹൗസ് ഓഫീസർമാരടക്കമുള്ളവർക്കാണ് ഡിജിപി സർക്കുലർ നൽകിയിരിക്കുന്നത്. നിയമ ഭേദഗതി പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചെങ്കിലും ഇത് സംബന്ധിച്ചുള്ള ഓർഡിനൻസ് ഇറക്കുകയോ നിയമസഭയിൽ അവതരിപ്പിച്ച നിയമം പിൻവലിക്കുകയോ ചെയ്യണം. അതുവരെയും ഈ നിയമം നിലനിൽക്കും. ഈ സമയത്ത് നിയമം ദുരുപയോഗം ചെയ്യുന്നില്ല എന്ന് ഉറപ്പു വരുത്താനാണ് ഡിജിപി സർക്കുലർ ഇറക്കിയിരിക്കുന്നത്.