തിരുവനന്തപുരം: ശബരിമലയിൽ തീർഥാടകരുടെ എണ്ണം വർധിപ്പിക്കാൻ സർക്കാർ തീരുമാനം. പ്രതിദിനം 2000 തീർഥാടകർക്കും ശനി, ഞായർ ദിവസങ്ങളിൽ 3000 പേർക്കും ദർശനം നടത്താൻ തീരുമാനമായി. ബുധനാഴ്‌ച മുതൽ ദർശനത്തിനായി ബുക്കിങ് നടത്താം. തീർഥാടകരുടെ എണ്ണം വർധിപ്പിക്കണമെന്ന് ദേവസ്വം ബോർഡ് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
ശബരിമലയിൽ തീർഥാടകരുടെ എണ്ണം വർധിപ്പിക്കാൻ സർക്കാർ തീരുമാനം
പ്രതിദിനം 2000 തീർഥാടകർക്കും ശനി, ഞായർ ദിവസങ്ങളിൽ 3000 പേർക്കും ദർശനം നടത്താൻ തീരുമാനം.
ശബരിമലയിൽ തീർഥാടകരുടെ എണ്ണം വർധിപ്പിക്കാൻ സർക്കാർ തീരുമാനം
തീർഥാടകരുടെ എണ്ണം കുറഞ്ഞതോടെ വരുമാനത്തിൽ വൻ ഇടിവ് ഉണ്ടായ സാഹചര്യത്തിലാണ് ബോർഡ് ആവശ്യം അറിയിച്ചത്. ഇക്കാര്യത്തിൽ ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാര സമിതിയും സർക്കാരിനോട് ശുപാർശ ചെയ്‌തിരുന്നു. ഇപ്പോൾ പ്രതിദിനം ആയിരം പേർക്കും ശനി, ഞായർ ദിവസങ്ങളിൽ രണ്ടായിരം പേർക്കുമാണ് ദർശനത്തിന് അനുമതിയുള്ളത്.