സംസ്ഥാന അതിർത്തികൾ കടന്ന് ആലാപനം; സന്തോഷം പങ്കുവച്ച് ദേവിക - ദേവിക വൈറൽ ഹിമാചൽ പാട്ട്
ഇതിനോടകം 65 ലക്ഷത്തിലധികം പേരാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ദേവികയുടെ ഗാനം ആസ്വദിച്ചത്. ഒറ്റ പാട്ടിലൂടെ പ്രശസ്‌തയായ ദേവിക ഇടിവി ഭാരതിനോട്..
തിരുവനന്തപുരം: ഒറ്റ പാട്ടിലൂടെ ദേശീയ ശ്രദ്ധയിലേക്ക് ഉയർന്ന ഒൻപതാം ക്ലാസുകാരിയാണ് ദേവിക. ദേവിക ആലപിച്ച ഹിമാചൽ പ്രദേശ് നാടോടി ഗാനം സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെ ആദ്യം അഭിനന്ദനവുമായി എത്തിയത് ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയറാംതാക്കൂറാണ്. പിന്നാലെ ട്വിറ്ററിൽ മലയാളത്തിൽ അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തി. പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർഥിയായ ദേവിക പാഠ്യ പദ്ധതിയുടെ ഭാഗമായാണ് ഹിമാചൽ നാടോടി ഗാനം അപ്രതീക്ഷിതമായി പാടിയത്. ഇത് സ്‌കൂളിലെ അധ്യാപകൻ യൂ ട്യൂബിൽ അപ്‌ലോഡ് ചെയ്യുകയായിരുന്നു. ഇതിനോടകം 65 ലക്ഷത്തിലധികം പേരാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ദേവികയുടെ ഗാനം ആസ്വദിച്ചത്. ഒറ്റ പാട്ടിലൂടെ തലവര മാറിയ ദേവിക ഇടിവി ഭാരതിനോട്..