കേരളം

kerala

ETV Bharat / state

ശബരിമല വികസനം; ഉമ്മന്‍ ചാണ്ടിയുടെ വാദം തള്ളി ദേവസ്വം മന്ത്രി

ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാര്‍ അഞ്ച് വര്‍ഷം കൊണ്ട്  341.216 കോടി രൂപ മാത്രമാണ് വകയിരുത്തിയതെന്നും എന്നാല്‍ ഈ സ്ഥാനത്ത് ശബരിമല പദ്ധതിക്കുൾപ്പെടെ ഇടത് സര്‍ക്കാര്‍ 1255 കോടി രൂപയാണ് വകയിരുത്തിയതെന്നും കടകംപള്ളി സുരേന്ദ്രന്‍.

ശബരിമല വികസന വിഷയത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ വാദം തള്ളി ദേവസ്വം മന്ത്രി

By

Published : Oct 18, 2019, 7:36 PM IST

Updated : Oct 18, 2019, 8:16 PM IST

തിരുവനന്തപുരം : ശബരിമല വികസനത്തിന് എല്‍ഡിഎഫ് സര്‍ക്കാര്‍ ഒന്നും ചെയ്‌തില്ലെന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വാദം തള്ളി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാര്‍ അഞ്ച് വര്‍ഷം കൊണ്ട് 341.216 കോടി രൂപ മാത്രമാണ് വകയിരുത്തിയതെന്നും എന്നാല്‍ ഈ സ്ഥാനത്ത് ശബരിമല പദ്ധതിക്കുൾപ്പടെ ഇടതു സര്‍ക്കാര്‍ 1255 കോടി രൂപയാണ് വകയിരുത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മണ്ഡലകാലം ആരംഭിക്കുമ്പോഴേക്കും ശബരിമലയിലെയും ഇടത്താവളങ്ങളിലെയും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുമെന്നും കടകംപള്ളി വ്യക്തമാക്കി. വിഎസ് അച്യുതാന്ദന്‍റെ പ്രായത്തെ അധിക്ഷേപിച്ചത് കെ. സുധാകരന്‍റെ സംസ്‌കാരത്തിന്‍റെ കുഴപ്പമാണ്. എന്‍എസ്എസ് പരസ്യമായി വോട്ടുപിടിക്കുന്ന നിലപാട് ശരിയല്ലെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

ശബരിമല വികസനം; ഉമ്മന്‍ ചാണ്ടിയുടെ വാദം തള്ളി ദേവസ്വം മന്ത്രി
Last Updated : Oct 18, 2019, 8:16 PM IST

ABOUT THE AUTHOR

...view details