തിരുവനന്തപുരം: ശബരില യുവതീപ്രവേശം സംബന്ധിച്ച് സ്വമേധയാ സത്യവാങ് മൂലം നല്‍കില്ലെന്ന് തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എന്‍.വാസു. യുവതീപ്രവേശം സംബന്ധിച്ച കേസ് വിശാല ബെഞ്ച് പരിഗണിക്കുന്ന സാഹചര്യത്തിലാണ് സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച് ദേവസ്വം ബോര്‍ഡ് യോഗം ചര്‍ച്ച ചെയ്‌തത്. ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കാന്‍ സുപ്രീം കോടതി ഇതുവരെ ആവശ്യപ്പെട്ടില്ലാത്തതിനാല്‍ ഇക്കാര്യത്തില്‍ തുടര്‍ നടപടി വേണ്ടെന്ന് ബോര്‍ഡ് യോഗം തീരുമാനിച്ചു.
ശബരില യുവതീപ്രവേശം; സ്വമേധയാ സത്യവാങ് മൂലം നല്‍കില്ലെന്ന് എന്‍.വാസു - devaswom board president
നേരത്തെ നല്‍കിയ സത്യവാങ് മൂലം മാത്രമേ ഇപ്പോഴും നിലനില്‍ക്കുന്നുള്ളൂവെന്നും പുതിയൊരു നിലപാട് എടുക്കേണ്ട ആവശ്യമില്ലെന്നുമാണ് അഭിഭാഷകര്‍ നല്‍കിയ നിയമോപദേശമെന്ന് തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എന്‍.വാസു
കേസ് സംബന്ധിച്ച് സുപ്രീം കോടതിയില്‍ നിന്ന യാതൊരു വിധ നോട്ടീസും ബോര്‍ഡിന് ലഭിക്കാത്ത സാഹചര്യത്തില്‍ 2016ല്‍ പ്രയാര്‍ ഗോപാലകൃഷ്‌ണന്‍ സമര്‍പ്പിച്ച സത്യവാങ് മൂലം മാറ്റേണ്ട സാഹചര്യമില്ലെന്ന് യോഗത്തില്‍ തീരുമാനമായി. നേരത്തെ നല്‍കിയ സത്യവാങ് മൂലം മാത്രമേ ഇപ്പോഴും നിലനില്‍ക്കുന്നുള്ളൂവെന്നും പുതിയൊരു നിലപാട് എടുക്കേണ്ട ആവശ്യമില്ലെന്നുമാണ് അഭിഭാഷകര്‍ നല്‍കിയ നിയമോപദേശമെന്ന് എന്‍.വാസു യോഗത്തിന് ശേഷം വ്യക്തമാക്കി. സുപ്രീം കോടതി കൂടുതല്‍ അഭിപ്രായം ചോദിച്ചാല്‍ അപ്പോള്‍ ബോര്‍ഡ് ഇക്കാര്യം ആലോചിക്കുമെന്നും വാസു വ്യക്തമാക്കി.
ഭക്തരുടെ വിശ്വാസം സംരക്ഷിക്കണമെന്ന് തന്നെയാണ് തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ അഭിപ്രായം. സുപ്രീം കോടതി അഭിപ്രായം ചോദിച്ചാല്‍ ഇക്കാര്യം മതപണ്ഡിതരുമായി ആവശ്യമെങ്കില്‍ ചര്‍ച്ച ചെയ്യും. അതിനോട് മുഖം തിരിക്കേണ്ട ആവശ്യമില്ലെന്നും വാസു പറഞ്ഞു. ഫലത്തില്‍ ശബരിമലയില്‍ യുവതീപ്രവേശം പാടില്ലെന്ന സത്യവാങ് മൂലമാണ് ദേവസ്വം ബോര്‍ഡിന്‍റേതായി സുപ്രീം കോടതിയില്‍ നിലനില്‍ക്കുക.