തിരുവനന്തപുരം: ക്ഷേത്രപ്രവേശന വിളംബര വാർഷികത്തിൽ തിരുവിതാംകൂർ രാജകുടുംബ (Travancore Royal Family) പ്രതിനിധികൾ പങ്കെടുക്കാത്തതിരുന്നത് അനാരോഗ്യം മൂലമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ അനന്തഗോപൻ (K Ananthagopan). പരിപാടിയിൽ രാജകുടുംബത്തിലെ അശ്വതി തിരുനാൾ ഗൗരി ലക്ഷ്‌മിഭായ് (Aswathy Thirunal Gowri Lakshmi Bayi ), പൂയം തിരുനാൾ ഗൗരി പാർവതി ഭായ് (Pooyam Thirunal Gowri Parvathi Bayi) എന്നിവർ പങ്കെടുത്തിരുന്നില്ല. ക്ഷേത്ര പ്രവേശന വിളംബര വാർഷികത്തിനായി തിരുവിതാംകൂർ ദേവസ്വം ബോർഡ് തയാറാക്കിയ നോട്ടിസ് വിവാദമായതാണ് വിട്ടുനില്‍ക്കാന്‍ കാരണമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.ഈ റിപ്പോര്‍ട്ടുകളാണ് ദേവസ്വം ബോർഡ് പ്രസിഡന്‍റ് തള്ളിയത് (Devaswom Board President On Absence Of Royal Family In Temple Entry Proclamation Anniversary).
പരിപാടിയിൽ അതിഥികളായി എത്തുന്ന രാജകുടുംബാംഗങ്ങളെ നോട്ടിസിൽ രാജ്ഞിമാർ എന്നും തമ്പുരാട്ടിമാർ എന്നും വിശേഷിപ്പിച്ചതും രാജകുടുംബത്തോടുള്ള അമിതബഹുമാനവുമാണ് വിവാദത്തിനിടയാക്കിയത്.രാജകുടുംബത്തെ വാഴ്ത്തുന്ന നോട്ടിസ് നാടുവാഴിത്തത്തെ പ്രോത്സാഹിപ്പിക്കുന്നതായും വിമർശനം ഉയർന്നിരുന്നു. സംഭവം വിവാദമായതോടെ ദേവസ്വം ബോർഡ് നോട്ടിസ് പിൻവലിച്ചു. ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണനും (K Radhakrishnan) അതൃപ്‌തി പ്രകടിപ്പിച്ചിരുന്നു.
അതേസമയം പുരാവസ്‌തു വകുപ്പ് ഡയറക്‌ടർ സ്വയം ഇന്നത്തെ പരിപാടിയിൽ നിന്ന് വിട്ടു നിന്നതാകുമെന്നും, ചെയ്‌തത് ശരിയായില്ല എന്ന് തോന്നിയിട്ടുണ്ടാകുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞു. താൻ ചാരിതാർത്ഥ്യത്തോടെയാണ് പടിയിറങ്ങുന്നത്. ബോർഡിന്‍റെ വരുമാനം വർധിപ്പിക്കാൻ ഉതകുന്ന പരിപാടികളുമായി മുന്നോട്ടുപോയി. ദേവസ്വം താൽപര്യങ്ങൾ സംരക്ഷിക്കാൻ പരമാവധി ശ്രമിച്ചെന്നും ശബരിമലയിലെ അരവണ (Sabarimala Aravana) മാറ്റുന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് സംസ്ഥാന സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു.