കേരളം

kerala

ETV Bharat / state

പുതിയ പ്രസിഡന്‍റിന്‍റെ അധ്യക്ഷയില്‍ ദേവസ്വംബോര്‍ഡ് യോഗം ചേര്‍ന്നു - Devaswom Board meeting chaired by the new President

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിഷയം യോഗം ചര്‍ച്ച ചെയ്‌തു. ദേവസ്വം ബോര്‍ഡിന്‍റെ പ്രവര്‍ത്തനത്തില്‍ കൂടുതല്‍ ശ്രദ്ധ വേണമെന്നും യോഗത്തില്‍ ധാരണയായി.

ദേവസ്വംബോര്‍ഡ് യോഗം

By

Published : Nov 15, 2019, 7:57 PM IST

Updated : Nov 15, 2019, 8:16 PM IST

തിരുവനന്തപുരം:ശബരിമല മണ്ഡല മകരവിളക്ക് ഉത്സവങ്ങള്‍ക്ക് മുന്നോടിയായി പുതുതായി ചുമതലയേറ്റ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എന്‍.വാസുവിന്‍റെ അധ്യക്ഷയില്‍ ദേവസ്വംബോര്‍ഡ് യോഗം ചേര്‍ന്നു. ഈ ശബരിമല സീസണില്‍ മുൻ ബോര്‍ഡ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ യോഗം വിലയിരുത്തി. പോരായ്‌മകള്‍ പരിഹരിക്കാന്‍ നിര്‍ദേശം നല്‍കിയതായി എന്‍.വാസു പറഞ്ഞു.

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിഷയം യോഗം ചര്‍ച്ച ചെയ്‌തു. കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് പമ്പയില്‍ പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് പ്രവേശനമില്ലെന്ന ബോര്‍ഡ് നീക്കം ചെയ്‌തത്. വീണ്ടും അത് പുനഃസ്ഥാപിക്കേണ്ട സാഹചര്യം നിലവിലില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമലയിലെ ക്രമസമാധാന ചുമതല പൊലീസാണ് കൈകാര്യം ചെയ്യുന്നത്. കഴിഞ്ഞ സീസണില്‍ ശബരിമലയിലെ സമാധാനാന്തരീക്ഷം തകര്‍ത്തത് യുവതികളല്ലെന്നും എന്‍.വാസു പറഞ്ഞു.

പുതിയ പ്രസിഡന്‍റിന്‍റെ അധ്യക്ഷയില്‍ ദേവസ്വംബോര്‍ഡ് യോഗം ചേര്‍ന്നു

ഇത്തവണ വരുമാനത്തിന്‍റെ കാര്യത്തില്‍ ആശങ്കയില്ലെന്നും വരുമാന വര്‍ദ്ധനവ് ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ദേവസ്വം ബോര്‍ഡിന്‍റെ പ്രവര്‍ത്തനത്തില്‍ കൂടുതല്‍ ശ്രദ്ധ വേണമെന്ന് യോഗത്തില്‍ ധാരണയായി. കുറഞ്ഞത് നാല് ദിവസമെങ്കിലും ബോര്‍ഡ് അംഗങ്ങളും പ്രസിഡന്‍റും ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് ഉണ്ടാകണമെന്നും ഇന്ന് ചേര്‍ന്ന യോഗം തീരുമാനിച്ചു.

Last Updated : Nov 15, 2019, 8:16 PM IST

ABOUT THE AUTHOR

...view details