കേരളം

kerala

ETV Bharat / state

ക്ഷേത്രങ്ങൾ തുറക്കുന്നത് ഭക്തർക്ക് ആശ്വാസം നൽകാനെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ് - ശബരിമല

ക്ഷേത്രങ്ങൾ തുറക്കുന്നത് എതിർക്കുന്ന സംഘടനകളുടെ ക്ഷേത്രങ്ങൾ ലോക്ക് ഡൗൺ കാലത്ത് പ്രവർത്തിച്ചിരുന്നതാണെന്നും എൻ.വാസു

തിരുവനന്തപുരം  Devasam board president N Vasu  N Vasu  Devasam board president  temple reopening  lock down relaxation kerala  lock down relaxation  kerala  lock down relaxation  ക്ഷേത്രങ്ങൾ തുറക്കും  ദേവസ്വം ബോർഡ് പ്രസിഡന്‍റ്  എൻ വാസു  ദേവസ്വം ബോർഡ് പ്രസിഡന്‍റ് എൻ വാസു  ശബരിമല  വെർച്വൽ ക്യൂ
ക്ഷേത്രങ്ങൾ തുറക്കുന്നത് ഭക്തർക്ക് ആശ്വാസം നൽകാനെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ്

By

Published : Jun 9, 2020, 10:54 AM IST

Updated : Jun 9, 2020, 11:21 AM IST

തിരുവനന്തപുരം:സാമ്പത്തിക ലാഭത്തിനായാണ് ദേവസ്വം ബോർഡ് ക്ഷേത്രങ്ങൾ തുറന്നത് എന്ന പ്രചരണം ദുഷ്ടലാക്കോടെയെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ് എൻ വാസു. ഭക്തർക്ക് ആശ്വാസം നൽകുന്ന നടപടിയാണ് സർക്കാരിന്‍റെയും ദേവസ്വം ബോർഡിന്‍റെയും ഭാഗത്ത് നിന്ന് ഉണ്ടായതെന്നും ഇതിനെ എതിർക്കുന്ന സംഘടനകളുടെ ക്ഷേത്രങ്ങൾ ലോക്ക് ഡൗൺ കാലത്ത് പ്രവർത്തിച്ചിരുന്നതാണെന്നും എൻ.വാസു ആരോപിച്ചു.

ക്ഷേത്രങ്ങൾ തുറക്കുന്നത് ഭക്തർക്ക് ആശ്വാസം നൽകാനെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ്

ശബരിമലയിൽ അടക്കം വെർച്വൽ ക്യൂ സംവിധാനത്തിൽ ഭക്തർക്ക് പ്രവേശനം അനുവദിക്കും. സാമ്പത്തിക ലാഭം എന്ന് പറയുന്നവർ സത്യം മനസ്സിലാക്കണമെന്നും ബോർഡിന് സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്ന നടപടികളാണ് ഇപ്പോൾ നടക്കുന്നതെന്നും വരവിനേക്കാൾ കൂടുതൽ ചിലവാണ് ഈ സമയത്ത് അമ്പലം തുറക്കുന്നതു കൊണ്ട് ഉണ്ടാകുന്നതെന്നും എൻ വാസു പറഞ്ഞു.സർക്കാറും ആരോഗ്യ വകുപ്പും നിർദ്ദേശിച്ച കർശനമായ നിർദ്ദേശങ്ങൾ എല്ലാ ക്ഷേത്രങ്ങളിലും പാലിക്കുമെന്നും എൻ വാസു പറഞ്ഞു.

Last Updated : Jun 9, 2020, 11:21 AM IST

ABOUT THE AUTHOR

...view details