തിരുവനന്തപുരം: ഇന്ത്യയില്‍ നിന്നും വിശുദ്ധ പദവി (Sainthood) ലഭിച്ച ആദ്യ സാധാരണക്കാരനാവാന്‍ (Indian layman) ദേവസഹായം പിള്ള (Daiva Sahayam Pillai). പതിനെട്ടാം നൂറ്റാണ്ടിൽ ക്രിസ്തുമതം സ്വീകരിച്ച ഹിന്ദുമത വിശ്വാസിയായിരുന്ന ദേവസഹായം പിള്ളയുള്‍പ്പെടെ അഞ്ച് പേരെ ഫ്രാൻസിസ് മാർപാപ്പ വിശുദ്ധരായി പ്രഖ്യാപിക്കുമെന്ന് സഭ അധികൃതര്‍ അറിയിച്ചു. 2022 മെയ് 15ന് വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്‌സ് ബസിലിക്കയിലാണ് ചടങ്ങ് നടക്കുക.
1745ലാണ് പിള്ള ക്രിസ്തുമതം സ്വീകരിച്ച് "ലാസറസ്" എന്ന പേര് സ്വീകരിച്ചത്. ആളുകളുടെ സമത്വത്തിനും ജാതിവ്യവസ്ഥയ്‌ക്കുമെതിരെ മതപ്രഭാഷണങ്ങളിലൂടെ ശബ്ദിച്ചതിന് ഉയര്‍ന്ന ജാതിക്കാരുടെ കോപത്തിന് ഇരയായ ദേവസഹായം പിള്ള 1749ല്‍ അറസ്റ്റിലാവുകയും തുടര്‍ന്ന് വെടിയേറ്റ് കൊല്ലപ്പെടുകയുമായിരുന്നെന്ന് വത്തിക്കാന്‍ അറിയിച്ചു.