കൊല്ലം/തിരുവനന്തപുരം:പള്ളിമണ്ണിലെ ഏഴ് വയസുകാരി ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം. സ്വാഭവിക മുങ്ങിമരണത്തിന്‍റെ ലക്ഷണങ്ങൾ മാത്രമാണ് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയത്. കുട്ടിയുടെ വയറ്റിലും ശ്വാസകോശത്തിലും ചെളിയും വെള്ളവും കണ്ടെത്തി. പുറമെയുള്ള പരിശോധനയിൽ ആന്തരികാവയവങ്ങൾക്ക് പരിക്കുകളില്ല.
ദേവനന്ദയുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി; മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി - Kollam
ദേവനന്ദയുടേത് സ്വാഭാവിക മുങ്ങിമരണമാണെന്നാണ് പ്രാഥമിക നിഗമനം. ശ്വാസകോശത്തിലും വയറ്റിലും വെള്ളവും ചെളിയും കണ്ടെത്തിയിട്ടുണ്ട്. പുറത്ത് ക്ഷതമോ പരിക്കുകളോ ഇല്ലെന്നും റിപ്പോര്‍ട്ടിലുണ്ട്
ഇന്നലെ ഉച്ചയ്ക്ക് മുൻപ് കുട്ടി മരിച്ചുവെന്നും പോസ്റ്റമോർട്ടത്തിന് ശേഷം ഡോക്ടർമാർ പൊലീസിനെ അറിയിച്ചു. ആന്തരികാവയവങ്ങളുടെ പരിശോധനകൾക്ക് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളൂവെന്നാണ് വിവരം. 12 മണിയോടെയാണ് ദേവനന്ദയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്.
മെഡിക്കൽ കോളജിലെ മുതിർന്ന ഫോറന്‍സിക് വിദഗ്ദ്ധരായ മൂന്ന് ഡോക്ടർമാരുടെ നേതൃത്വത്തിലായിരുന്നു പോസ്റ്റ്‌മോര്‍ട്ടം. നടപടികൾ രണ്ടു മണിക്കൂറോളം നീണ്ടു. സ്വഭാവിക മുങ്ങിമരണമാണ് സംഭവിച്ചതെന്ന പ്രാഥമിക നിഗമനമത്തിലാണ് ഡോക്ടർമാർ. വിശദമായ റിപ്പോർട്ട് വന്നാൽ മാത്രമേ മരണം സംബന്ധിച്ച് കൂടുതൽ വ്യക്തത വരികയുള്ളൂ. പോസ്റ്റ്‌മോര്‍ട്ടം നടപടികൾ പൂർത്തിയാക്കി രണ്ടു മണിയോടെ മൃതദേഹം കൊല്ലത്തേക്ക് കൊണ്ടുപോയി. നിരവധി ആളുകളാണ് ദേവനന്ദയെ ഒരു നോക്ക് കാണാൻ മെഡിക്കൽ കോളജ് മോർച്ചറി പരിസരത്ത് തടിച്ചുകൂടിയത്. തിരുവനന്തപുരം മേയർ കെ. ശ്രീകുമാർ അടക്കമുള്ളവർ അന്തിമോപചാരം അർപ്പിക്കാൻ മോർച്ചറിയിൽ എത്തി. ഇന്നലെ രാവിലെ 10 മണിയോടെയാണ് ദേവനന്ദയെ വീട്ടിൽ നിന്നും കാണാതായത്. മണിക്കൂറുകൾ നീണ്ട തിരച്ചിലുകൾക്ക് ശേഷം ഇന്ന് രാവിലെ വീടിന് സമീപത്തെ ഇത്തിക്കരയാറിൽ നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു.