കേരളം

kerala

ETV Bharat / state

കാട്ടാക്കടയില്‍ കനത്ത കാറ്റ്: ഗ്രാമീണ മേഖലയിൽ കൃഷിനാശം

ഏക്കർ കണക്കിന് വാഴ കൃഷിയാണ് നശിക്കപ്പെട്ടത്.

തിരുവനന്തപുരത്ത് ഗ്രാമീണ മേഖലയിൽ കൃഷിനാശം  വ്യാപക കൃഷിനാശം  കാട്ടാക്കടയിലെ ഗ്രാമീണ മേഖല  കൊണ്ണിയൂർ, അയണിച്ചിറ ഗോകുലം  Destruction of crops  rural areas of Thiruvananthapuram  crops in rural areas of Thiruvananthapuram
തിരുവനന്തപുരത്ത് ഗ്രാമീണ മേഖലയിൽ കൃഷിനാശം

By

Published : Apr 11, 2021, 12:51 PM IST

തിരുവനന്തപുരം: കാട്ടാക്കടയിലെ ഗ്രാമീണ മേഖലയില്‍ കാറ്റിലും മഴയിലും വ്യാപക നാശം. ഏക്കർ കണക്കിന് വാഴ കൃഷിയാണ് പലയിടങ്ങളിലായി നശിച്ചത്. പലയിടത്തും മരങ്ങൾ കടപുഴകി വീണും വീടുകളുടെ മേൽക്കൂര തകർന്നും നാശമുണ്ടായി.

കാട്ടാക്കട താലൂക്കില്‍ പൂവച്ചൽ, കൊണ്ണിയൂർ, വിളപ്പിൽ ശാല ചൊവ്വള്ളൂർ, കൊല്ലോട്, കള്ളിക്കാട്, പേരേക്കോണം, മൈലക്കര, കള്ളിക്കാട്, മരക്കുന്നം, നാരകത്തിൻകുഴി തുടങ്ങി പ്രദേശങ്ങളിലാണ് പ്രധാനമായും കാറ്റും മഴയും നാശം വിതച്ചത്. കൊണ്ണിയൂർ പ്രദേശത്ത് നിരവധി വാഴകൃഷി കാറ്റിൽ ഒടിഞ്ഞു. കപ്പ, ഏത്തൻ വാഴകുലകളാണ് ഇവിടെ കൃഷി ചെയ്തിരുന്നത്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതായി കർഷകർ പറഞ്ഞു.

സമീപത്തെ കൊണ്ണിയൂർ, അയണിച്ചിറ ഗോകുലത്തിൽ ജിപി ഉണ്ണികൃഷ്ണന്‍റെ 20 സെന്‍റ് വരുന്ന കൃഷിയിടത്തിൽ ഭൂരിഭാഗം വാഴകളും ഇത്തരത്തിൽ നശിച്ചു. പൊന്നെടുത്ത ശാന്തി ഭവനിൽ വേലപ്പൻ നായരുടെ 75ഓളം വാഴക്കുലകൾ നിലം പതിച്ചു. കൊണ്ണിയൂരിൽ അറുതലംപാട് വിഷ്ണുഭവനിൽ വിഷ്ണുകുമാർ, വേലായുധൻ ആശാരി, കുട്ടപ്പൻ ആശാരി എന്നിവരുടെ വീടുകളുടെ മേൽ കൂര കാറ്റിൽ നശിച്ചു.

സമീപത്തെ നാഗേശ്വരിയുടെ വീടിന്‍റെ ഓടുകളും കാറ്റിൽ നിലംപരിശായി. വിളപ്പിൽ പ്രദേശത്ത് മരം കടപുഴകി വീടുകൾക്ക് മേൽ പതിച്ചാണ് നാശം ഉണ്ടായത്. കള്ളിക്കാട് പ്രദേശത്തു മരങ്ങൾ കടപുഴകിയും ചില്ലകൾ ഒടിഞ്ഞു വീണും പലയിടത്തും ഗതാഗത തടസമുണ്ടായി. കാട്ടാക്കട, മൈലക്കരയിൽ നിന്ന് എത്തിയ അഗ്നിരക്ഷാ സേന മരങ്ങൾ മുറിച്ചു നീക്കി ഗതാഗതം പുനസ്ഥാപിച്ചു.

ABOUT THE AUTHOR

...view details