കേരളം

kerala

ETV Bharat / state

കോലാഹലക്കാരുടെ ലക്ഷ്യം മുതലെടുപ്പ്; വിമർശനവുമായി ദേശാഭിമാനി - ദേശാഭിമാനി മുഖപ്രസംഗം

കേരളത്തിലെ പ്രതിപക്ഷ കക്ഷികള്‍ ജനവിരുദ്ധ സമീപനവും കുറ്റകരമായ അ‌നാസ്ഥയുമാണ് കാണിക്കുന്നതെന്നും ലേഖനത്തില്‍ വിമര്‍ശനമുന്നയിക്കുന്നു. മാവോയിസ്റ്റ് വധത്തില്‍ സിപിഐ നിലപാട് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയ സാഹചര്യത്തിലാണ് സിപിഎം മുഖപത്രമായ ദേശാഭിമാനിയില്‍ സിപിഐയെ പേരെടുത്ത് പറയാതെയുള്ള വിമര്‍ശനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

സിപിഐയ്‌ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി ദേശാഭിമാനി മുഖപ്രസംഗം

By

Published : Nov 5, 2019, 9:03 AM IST

Updated : Nov 5, 2019, 9:40 AM IST

തിരുവനന്തപുരം: മാവോയിസ്റ്റ് കൊലപാതകത്തില്‍ ഇടതുമുന്നണിയെ പ്രതിസന്ധിയിലാക്കി ദേശാഭിമാനി മുഖപ്രസംഗം. മാവോയിസ്റ്റ് കൊലപാതകത്തില്‍ സർക്കാരിനെതിരെ സിപിഐ നടത്തിയ വിമർശനങ്ങൾക്ക് ദേശാഭിമാനി പരോക്ഷ വിമർശനമാണ് നടത്തിയിരിക്കുന്നത്. മാവോയിസ്റ്റ് വിഷയത്തില്‍ കോലാഹലവുമായി ഇറങ്ങിയവരുടെ ലക്ഷ്യം മുതലെടുപ്പാണെണ് മുഖപ്രസംഗത്തില്‍ പറയുന്നു. യുഎപിഎ ദുരുപയോഗം അനുവദിക്കരുതെന്ന തലക്കെട്ടില്‍ വന്ന മുഖപ്രസംഗത്തിലാണ് സിപിഐയുടെ പേര് പരാമര്‍ശിക്കാതെയുള്ള വിമര്‍ശനം.

ദേശാഭിമാനിയുടെ മുഖപ്രസംഗം

അട്ടപ്പാടിയില്‍ നാല് മാവോയിസ്റ്റുകള്‍ പൊലീസ് വെടിയേറ്റ് മരിച്ചതും കോഴിക്കോട് രണ്ട് യുവാക്കള്‍ക്കെതിരെ യുഎപിഎ ചുമത്തിയതും വലിയ വിവാദങ്ങള്‍ക്ക് വഴിതുറന്നിരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് മുഖപ്രസംഗം തുടങ്ങുന്നത്. മാവോയിസ്റ്റ് ഭീകരതയെ നിസാരവൽകരിച്ച് പൊലീസിനെയും സര്‍ക്കാരിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള ശ്രമം ആര്‍ക്കാണ് ഗുണം ചെയ്യുകയെന്നാണ് ചോദ്യം. ജനങ്ങളുടെ ജീവനും സ്വത്തിനും അപകടം ചെയ്യുന്ന ഛിദ്രശക്തികളെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്താനുള്ള ചുമതല പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കുമുണ്ട്.

എന്നാല്‍ കേരളത്തിലെ പ്രതിപക്ഷ കക്ഷികള്‍ നിര്‍ഭാഗ്യവശാല്‍ ജനവിരുദ്ധ സമീപനവും കുറ്റകരമായ അ‌നാസ്ഥയുമാണ് കാണിക്കുന്നതെന്നും ലേഖനത്തില്‍ വിമര്‍ശനമുന്നയിക്കുന്നു. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്‌ത സംഭവം സര്‍ക്കാരിനും സിപിഎമ്മിനും എതിരെ തിരിച്ചുവിടാനാണ് എതിരാളികള്‍ ശ്രമിക്കുന്നത്. മാവോയിസ്റ്റ് വധത്തില്‍ സിപിഐ നിലപാട് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയ സാഹചര്യത്തിലാണ് സിപിഎം മുഖപത്രമായ ദേശാഭിമാനിയില്‍ സിപിഐയെ പേരെടുത്ത് പറയാതെയുള്ള വിമര്‍ശനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Last Updated : Nov 5, 2019, 9:40 AM IST

ABOUT THE AUTHOR

...view details