തിരുവനന്തപുരം:കത്ത് വിവാദത്തില്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരം നഗരസഭ കൗണ്‍സിലില്‍ നടന്ന സമരത്തിനിടെ ബിജെപി വനിത കൗണ്‍സിലര്‍മാര്‍ക്കെതിരെയുള്ള ഡി ആര്‍ അനിലിന്‍റെ പരാമര്‍ശത്തിനെതിരെ മുഖ്യമന്ത്രിക്കും സിപിഎം പാര്‍ട്ടി സെക്രട്ടറിക്കും പരാതി നല്‍കുമെന്ന് ബിജെപി. ഡി ആര്‍ അനില്‍ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയെന്നാണ് ആരോപണം. കൗണ്‍സിലില്‍ കഴിഞ്ഞ ദിവസം നടന്ന സംഘര്‍ഷത്തില്‍ കോണ്‍ഗ്രസും ബിജെപിയും പൊലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.
ഡി ആര്‍ അനിലിന്‍റെ പരാമര്‍ശത്തിനെതിരെയും കൗണ്‍സിലിലെ പൊലീസ് അതിക്രമത്തിലും പ്രതിഷേധിച്ചാണ് മാര്‍ച്ച്. മാനസിക വൈകൃതമുള്ളവര്‍ക്ക് ഉത്തരവാദിത്തപ്പെട്ട സ്ഥാനം നല്‍കുന്നതിന് മുന്‍പ് സിപിഎം ശ്രദ്ധിക്കണമെന്ന് ബിജെപി തിരുവനന്തപുരം ജില്ല പ്രസിഡന്‍റ് വി വി രാജേഷ് പറഞ്ഞു. സമരത്തെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താനാണ് സിപിഎം ശ്രമിക്കുന്നത്.