തിരുവനന്തപുരം : മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്കിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വച്ച് മാധ്യമങ്ങൾ കഥയുണ്ടാക്കുകയാണെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. ഫേസ്ബുക്ക് പോസ്റ്റിൽ തോമസ് ഐസക് പറഞ്ഞത് ചരിത്രമാണ്. അതിൽ രാഷ്ട്രീയമില്ലെന്നും പി.കെ കുഞ്ഞാലിക്കുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
എന്നാൽ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞ കാര്യങ്ങൾവച്ച് ലീഗ് എൽഡിഎഫിനോട് അടുക്കുന്നുവെന്ന ചർച്ചയ്ക്ക് പ്രസക്തിയില്ല. യുഡിഎഫ് ശക്തിപ്പെടുത്തി മുന്നോട്ടുപോകുമെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.