കേരളം

kerala

ETV Bharat / state

സമാന്തര സർവീസുകാര്‍ക്കെതിരെ കർശന നടപടിയുമായി ഗതാഗത വകുപ്പ്

മോട്ടോർ വെഹിക്കിൾസ് എൻഫോഴ്സ്മെന്‍റ് വിഭാഗത്തിന്‍റെയും കെഎസ്ആർടിസിയുടെയും പൊലീസിന്‍റെയും സംയുക്ത സ്ക്വാഡാണ് പരിശോധന നടത്തിയത്

തിരുവനന്തപുരം  സ്വകാര്യ ബസുകൾക്കെതിരെ നടപടി  KSRTC News Updates
സമാന്തര സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾക്കെതിരെ കർശന നടപടിയുമായി ഗതാഗത വകുപ്പ്

By

Published : Feb 10, 2020, 8:36 PM IST

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകൾക്ക് മുന്നിലായി നിയമവിരുദ്ധ സർവീസ് നടത്തിവരുന്ന സ്വകാര്യ എ.സി ബസ് സർവീസുകൾക്കെതിരെ കർശന നടപടിയുമായി ഗതാഗത വകുപ്പ്. നടപടിയുടെ ഭാഗമായി ബസുകളിൽ മോട്ടോർ വാഹന വകുപ്പ് പരിശോധന കർശനമാക്കി. പതിവായി നിയമ ലംഘനം നടത്തുന്ന കെയ്റോസ് എന്ന സ്വകാര്യ ബസിനെ പന്ത്രണ്ടാം തവണയും പിടികൂടി.

തൊടുപുഴയിൽ ഭാഗത്ത് നിന്നും മുണ്ടക്കയത്ത് നിന്നും തിരുവനന്തപുരത്തേക്ക് സർവീസ് നടത്തിയ രണ്ട് ബസുകളെ കഴക്കുട്ടത്ത് വച്ച് പിടികൂടി. കെയ്റോസ് എന്ന ബസിനെയും ജോഷ് എന്ന ബസിനെയുമാണ് കസ്റ്റഡിയിലെടുത്തത്. സർക്കാർ ഉത്തരവ് പ്രകാരം സമാന്തര വാഹനങ്ങളെ പിടികൂടുന്നതിനായി മോട്ടോർ വെഹിക്കിൾസ് എൻഫോഴ്സ്മെന്‍റ് വിഭാഗത്തിന്‍റെയും കെഎസ്ആർടിസിയുടെയും പൊലീസിന്‍റെയും സംയുക്ത സ്ക്വാഡാണ് ബസ് പിടികൂടിയത്.

പിടികൂടിയ ബസ് മുണ്ടക്കയത്ത് നിന്ന് തിരുവനന്തപുരത്തേക്ക് സർവ്വീസ് നടത്തുന്ന കെഎസ്ആർടിസി ലോ ഫ്ലോർ ബസിന് മുന്നിൽ സർവീസ് നടത്തുന്നത് വരുമാന നഷ്ടമുണ്ടാക്കുന്നുവെന്ന് കാണിച്ച് ആ റുട്ടിലെ ജീവനക്കാർ ദൃശ്യങ്ങൾ സഹിതം കെഎസ്ആർടിസി ഓപ്പറേഷൻ മേധാവിക്ക് പരാതി നൽകിയിരുന്നു. ടെക്നോപാർക്ക്, ഇൻഫോസിസ് ഓഫീസുകളുടെ യാത്രക്കാരാണ് ബസിൽ ഭൂരിപക്ഷവും ഉണ്ടാവുക. കെഎസ്ആർടിസിക്ക് 30,000 രുപ വരെ ടിക്കറ്റിനത്തിൽ ഈ റുട്ടുകളിൽ നിന്ന് വരുമാനം ലഭിച്ചിരുന്നുവെങ്കിൽ ഇവരുടെ സർവീസ് മൂലം വരുമാനം പതിനായിരത്തിൽ താഴെയായി.

സംഭവത്തിൽ ബസുകളുടെ പെർമിറ്റ് റദ്ദാക്കണമെന്നാവിശ്യപ്പെട്ട് കെഎസ്ആർടിസി എക്സിക്യൂട്ടിവ് ഡയറക്ടർ മേധാവി ട്രാൻസ്പോർട്ട് കമ്മിഷണർക്ക് പരാതി നൽകി. വിവിധയിടങ്ങളിൽ നടന്ന പരിശോധനയിൽ സമാന്തര സർവീസ് നടത്തിവന്ന ആറ് ടെബോകളെയും, കിഴക്കേകോട്ടയിൽ റൂട്ടും സമയവും തെറ്റിച്ച് സർവീസ് നടത്തിവന്ന നാല് സ്വകാര്യ ബസുകളെയും പിടികൂടിയിട്ടുണ്ട്.

ABOUT THE AUTHOR

...view details